ചരിത്ര പ്രസിദ്ധമായ രാജ്പഥിന്റെ പേര് കര്‍ത്തവ്യ പഥ് എന്നാക്കിയതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും.
ന്യൂഡല്‍ഹി : ചരിത്ര പ്രസിദ്ധമായ രാജ്പഥിന്റെ പേര് കര്‍ത്തവ്യ പഥ് എന്നാക്കിയതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും. വൈകീട്ട് ഏഴ് മണിക്കാണ് ചടങ്ങ്. ഇന്ത്യാഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും ചടങ്ങില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ചടങ്ങിന് മുന്നോടിയായി ഡല്‍ഹി നഗരത്തില്‍ 6 മണി മുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ രാജ്പഥ് എന്നറിയപ്പെട്ടിരുന്ന വീഥി കഴിഞ്ഞ ദിവസമാണ് പുനര്‍ നാമകരണം ചെയ്യാനുള്ള നിര്‍ദേശം ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകരിച്ചത്. ഇന്ത്യാ ഗേറ്റിലെ നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള പാതയും സമീപത്തെ പുല്‍ത്തകിടിയും ഉള്‍പ്പെടെയാണ് ഇനി കര്‍ത്തവ്യപഥ് എന്നറിയപ്പെടുക. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കര്‍ത്തവ്യ പഥ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത അവന്യൂ പുതുക്കി പണിതത്. പൊതുജനങ്ങള്‍ക്കായി കാല്‍നടപാത, ശുചിമുറികള്‍ അടക്കം കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരി ജോര്‍ജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായാണ് രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്‌സ് വേ എന്ന് നേരത്തെ പേരിട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം അത് രാജ്പഥ് ആയി മാറുകയായിരുന്നു.
എല്ലാവര്‍ക്കും കവര്‍ സ്‌റ്റോറിയുടെ ഓണാശംസകള്‍
Comments (0)