ഫൗണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ട്; കെ കെ ശൈലജ മാഗ്സെസെ അവാര്‍ഡ് നിരാകരിച്ചതില്‍ സീതാറാം യെച്ചൂരി

ഫൗണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ട്; കെ കെ ശൈലജ മാഗ്സെസെ അവാര്‍ഡ് നിരാകരിച്ചതില്‍ സീതാറാം യെച്ചൂരി

ഡല്‍ഹി :  മാഗ്സെസെ പുരസ്‌കാര വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെ കെ ശൈലജ പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനമാണ്. പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാര്യം കെ കെ ശൈലജ അറിയിച്ചിരുന്നു. പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്നാണ് കെ കെ ശൈലജയെ അറിയിച്ചതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അവാര്‍ഡ് വേണ്ടെന്ന തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണെന്ന് കെ കെ ശൈലജ പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കാത്ത ഒരു എന്‍ജിഒയുടെ പുരസ്‌കാരം എന്ന നിലയിലാണ് നിരാകരിച്ചതെന്ന് ശൈലജ പ്രതികരിച്ചു. നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്. നിപ, കൊവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്റെ ഭാഗമാണെന്ന് ശൈലജ എംഎല്‍എ അവാര്‍ഡ് നല്‍കുന്ന ഫൗണ്ടേഷന് മറുപടി നല്‍കി. ഫൗണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍. വിയറ്റ്‌നാമില്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണെന്നും സിപിഐഎം നിലപാടെടുത്തു.