മദ്യവില വർധന ഫെബ്രുവരി ഒന്നു മുതൽ; ബിയറിനും വൈനിനും വില കൂടില്ല

മദ്യവില വർധന ഫെബ്രുവരി ഒന്നു മുതൽ; ബിയറിനും  വൈനിനും വില കൂടില്ല

തിരുവനന്തപുരം : മദ്യത്തിന്റെ വിലവർധന അടുത്തമാസം ഒന്നു മുതൽ പ്രാബല്യത്തിൽ വരും. അളവിന് ആനുപാതികമായി 50 രൂപ മുതൽ 150 രൂപവരെ ഉയരും. ബിയറിനും, വൈനിനും വില വർധിപ്പിക്കില്ല.വിദേശനിർമ്മിത മദ്യം ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് ഏഴു ശതമാനം വർധന വരുത്തുമെന്നു വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷൻ കമ്പനികൾക്കു കത്തു നൽകി. രണ്ടു ദിവസത്തിനകം സമ്മതപത്രം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
മദ്യത്തിന് 212 ശതമാനമാണു വിവിധ നികുതികളായി സംസ്ഥാന സർക്കാർ ഈടാക്കുന്നത്.