മോദി വിതുമ്പി : സഭയും
ന്യൂഡൽഹി : ചൊവ്വാഴ്ച രാവിലെ രാജ്യസഭ മുതിർന്ന കോൺഗ്രസ് എം.പി.ഗുലാംനബി ആസാദിന് വികാരനിർഭര യാത്രയയപ്പ്.കശ്മീരിൽ ഭീകരാക്രമണത്തിൽ ഗുജാറത്തിൽനിന്നുള്ള എട്ടുപേർ മരിച്ച സംഭവം പ്രധാനമന്ത്രി നരേന്ദ്രമോദി ഓർത്തെടുത്തു. “ആദ്യം എനിക്കു ഫോൺ വന്നത് ഗുലാം നബി ജിയിൽ നിന്നാണ്. അദ്ദേഹം നിർത്താതെ കരയുകയായിരുന്നു. പ്രണബ് മുഖർജി ആയിരുന്നു അന്ന് പ്രതിരോധ മന്ത്രി. മൃതദേഹം നാട്ടിലെത്തിക്കാൻ വിമാനം ഏർപ്പെടുത്താമോ എന്ന് അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം അതുറപ്പുനൽകി.വിമാനത്തിൽ മൃതദേഹം ഗുജറാത്തിലെത്തുന്നതുവരെ ഗുലാം നബി ജി വിളിച്ചുകൊണ്ടേയിരുന്നു. രാത്രി വിമാനത്താവളത്തിലും അദ്ദേഹം പോയി”-അപ്പോഴേക്കും മോദി വിതുമ്പി.പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വൈകാരികത സഭാംഗങ്ങളിലേക്കും പടർന്നു. ഗുലാംനബി പ്രധാനമന്ത്രിയുടെ വാക്കുകൾ കൈകൂപ്പി സ്വീകരിച്ചു. മറുപടി പ്രസംഗത്തിൽ അദ്ദേഹവും പലവട്ടം വികാരഭരിതനായി.
Comments (0)