സുഗതകുമാരിയുടെ കുടുംബക്കാവിനോട് വീണ്ടും അനാദരവ്
പത്തനംതിട്ട : നവീകരണത്തിൻറ പേരിൽ വെട്ടി നശിപ്പിച്ച സുഗതകുമാരിയുടെ ആറന്മുളയിലെ വാഴുവേലിൽ തറവാട്ട് കാവിനോട് വീണ്ടും അനാദരവ്. കരി
ങ്കല്ല് പാകിയ കാവിൻറ തറയിൽ നിറയെ ചെളികലക്കിയൊഴിച്ചു. കാവിനുള്ളിൽ കരിങ്കല്ല് പാകിയത് വിവാദമായതോടെ ഇത് മറയ്ക്കാനോ മൺതറയെന്ന് തോന്നിക്കാനോ ചെയ്തതാവാമെന്ന് കരുതുന്നു. കാവിലേക്ക് ഇറങ്ങുന്നതിനുള്ള കരിങ്കൽ പടികൾ പുതുമമാറാതെ ഇരിക്കുമ്പോൾ അകത്ത് മാത്രം ചെളിവന്നത് ദുരൂഹത കൂട്ടുന്നു. കഴിഞ്ഞ ദിവസം വരെ കാവിനുള്ളിൽ പുതിയ കരിങ്കല്ല് പാകിയത് വ്യക്തമായി കാണാമായിരുന്നു. എന്നാൽ,ഇപ്പോൾ ദൃശ്യമല്ല. തറവാട്ടിലേക്ക് കയറിവരുന്നിടത്തെ പാതയിലെല്ലാം കരിങ്കല്ല് പാകിയിട്ടുണ്ട്. ആ കല്ലുകളെല്ലാം ഇപ്പോഴും വൃത്തിയായാണ് കിടക്കുന്നത്. ഇതിനുശേഷം മഴപെയ്യുകയോ കാവിൽ ചെളികയറാനുള്ള മറ്റ് സാഹചര്യങ്ങളോ ഉണ്ടായിട്ടില്ല. കാര്യമായ നിർമാണങ്ങളും നടന്നിട്ടില്ല. ഇതിൽനിന്ന് കാവിനുള്ളിലെ കല്ലിൽമാത്രം ചെളിവന്നത് ആരോ ചെയ്തതാണെന്ന് വ്യക്തമാണ്.



Author Coverstory


Comments (0)