ലീഗിലെ വിപ്ലവം നേതൃത്വം യുവക്കാള്‍ കൈയ്യടക്കുമോ?
മലപ്പുറം : പികെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമാക്കി കെഎം ഷാജി ലീഗിനുള്ളില്‍ നടത്തുന്ന നീക്കത്തെ പ്രതിരോധിക്കാന്‍ ഒരുങ്ങുകയാണ് നേതൃത്വം. തുടര്‍ച്ചയാ യി നടത്തുന്ന പരസ്യ വിമര്‍ശങ്ങളെ അച്ചടക്ക നടപടിയിലൂടെ നേരിടാനാണ് ല ക്ഷ്യം. എന്നാല്‍ ഒരു വലിയ വിഭാഗം പ്രവര്‍ത്തകരുടെ പിന്തുണയുറപ്പിച്ചാണ് ഷാ ജിയുടെ നീക്കങ്ങള്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ കെഎം ഷാജിയുടെ നേതൃത്വ ത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിയിരുന്ന വിമര്‍ശനങ്ങള്‍ പരസ്യവേദികളിലേക്ക് മാറിയതോടെയാണ് നേതൃത്വം നിലപാട് കടുപ്പിച്ചത്. പ്രവര്‍ത്തക സമിതിയില്‍ കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ ഷാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യ പ്പെട്ടതിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള തീരുമാനം. പാര്‍ട്ടിയില്‍ അ ച്ചടക്ക സമിതിയെ രൂപീകരിക്കാനും ഇതേ യോഗം തീരുമാനിച്ചിട്ടുണ്ട്. കെഎംസി സി വേദികളിലാണ് ഷാജി പരസ്യ വിമര്‍ശനം ഉന്നയിച്ചത്. ഈ മാസം ഒന്‍പതിന് ജിദ്ദയിലെ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരോക്ഷ വിമര്‍ ശനങ്ങളാണ് പുതിയ വിവാദങ്ങളുടെ തുടക്കം. പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശ നങ്ങള്‍ ഉണ്ടായതിന് പിന്നാലെ മസ്‌കറ്റിലെ കെഎംസിസി പരിപാടിയിലും ഷാജി പരസ്യ പ്രതികരണം നടത്തിയതോടെയാണ് വിശദീകരണം തേടാന്‍ നേതൃത്വം തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ലീഗ് അനുകൂല പ്രൊഫൈലുകള്‍ ഷാജി ക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നുമുണ്ട്. പാര്‍ട്ടി സംഘടിപ്പിച്ച വിവിധ പൊ തു പരിപാടികളില്‍ ഷാജിയുടെ സാന്നിധ്യം ആഘോഷിക്കാന്‍ കെഎംസിസിക ളുടെ പിന്തുണയോടെ ആസൂത്രിത നീക്കം നടന്നതായി നേരത്തെ എതിര്‍ വിഭാ ഗം ആരോപിച്ചിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തനിക്കെ തിരെ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് കെഎം ഷാജി അവകാശപ്പെട്ടിരുന്നു. ലീഗ് ത ന്നെ വിമര്‍ശിച്ചെങ്കില്‍ തന്നെ, ശത്രുകൂടാരത്തില്‍ അഭയം പ്രാപിക്കുമെന്ന് കരു തേണ്ടെന്ന് കെഎം ഷാജി പറഞ്ഞു. 'കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് യോഗത്തില്‍ കെ എം ഷാജിക്കെതിരെ വലിയ വിമര്‍ശനമുണ്ടായെന്ന് വാര്‍ത്ത വന്നു. എല്ലാ ചാ നലും അത് കൊടുത്തു. അവര്‍ക്ക് സന്തോഷമാകുകയും ചെയ്തു. ബിരിയാണികൊ ടുക്കല്‍ മാത്രമല്ല, നേതാക്കന്മാരെ ലീഗ് വിമര്‍ശിക്കുന്നുണ്ടെന്ന് സമ്മതിച്ചല്ലോ. പ ക്ഷേ ആ യോഗത്തില്‍ അങ്ങനെയൊരു വിമര്‍ശനമുണ്ടായിട്ടില്ലെന്ന് പാര്‍ട്ടിയുടെ ചുമതലയുള്ള സെക്രട്ടറിയും നേതാക്കന്മാരും പറഞ്ഞു. ഇനിയിപ്പോള്‍ എന്നെ വി മര്‍ശിച്ചെന്നും തിരുത്തണമെന്നും അവര്‍ പറഞ്ഞെന്നിരിക്കട്ടെ, അതില്‍ മനം നൊന്ത് ശത്രുപാളയത്തില്‍ ഞാന്‍ അഭയം തേടുമെന്ന് നിങ്ങള്‍ വിചാരിക്കുന്നു ണ്ടോ? ശത്രുവിന്റെ കൂടാരത്തില്‍ ഞാന്‍ അഭയം പ്രാപിക്കുമെന്ന് നിങ്ങള്‍ കരു തുന്നുണ്ടെങ്കില്‍ അതിനുള്ള വെള്ളമങ്ങ് വാങ്ങിവച്ചേക്ക്'. കെ എം ഷാജി പറ ഞ്ഞു.
Comments (0)