ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും
ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. മൂന്ന് പേര്‍ ബംഗളൂരുവിലാണുള്ളത്. രണ്ട് പേര്‍ ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അതിതീവ്ര വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ബ്രിട്ടനില്‍ നിന്നെത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് ഫലം പുറത്തുവരുന്നത്. രാജ്യം അതീവ ജാഗ്രതയിലാണ്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. മരണ സാധ്യതയില്ലെന്നും ജാഗ്രത കൈവിടരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി യൂറോപ്യന്‍ രാജ്യങ്ങളിലുള്ള യാത്രക്കാരുടെ വരവ് നിയന്ത്രിക്കുന്നത് സംബന്ധിച്ച് യോഗം ചേരുമെന്നും വിവരം.



Author Coverstory


Comments (0)