മതസംഘടനകളുടെ എതിര്‍പ്പ്; ലീഗ് പട്ടികയില്‍ ഇക്കുറി മുസ്ലിം വനിതകളില്ല
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വനിതകളെ മത്സരിപ്പിക്കേണ്ടെന്നു മുസ്ലിം ലീഗ് തീരുമാനം. സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് മുസ്ലിം വനിതാ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുളള നീക്കത്തില്‍നിന്നു ലീഗ് പിന്മാറിയത്. നൂര്‍ബിനാ റഷീദ്, സുഹ്റ മമ്ബാട്, ഫാത്തിമ തഹ്ലിയ എന്നിവരില്‍ ഒരാളെ ഇത്തവണ മത്സരിപ്പിക്കാന്‍ നേതൃത്വം ആലോചിച്ചിരുന്നു.
സംവരണ സീറ്റുകള്പോലെയുള്ള നിര്‍ബന്ധിത സാഹചര്യത്തില്‍ അല്ലാതെ വനിതകളെ മത്സരിപ്പിച്ചാല്‍ ലീഗിന് പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുവരെ ചില സമസ്ത നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതേ സമയം, ഇത്തവണ പുതുതായി ലഭിച്ച ചേലക്കരയില്‍ വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാന്‍ ധാരണയായി. ഇതില്‍ സമസ്തയ്ക്കും എതിര്പ്പുണ്ടാകില്ലെന്നാണു വിലയിരുത്തല്‍. ജയന്തി രാജന് അല്ലെങ്കില്‍ ചേലക്കരയില്‍ യു.സി.രാമനെ പരിഗണിക്കും.
ലോക്സഭാംഗത്വം രാജിവച്ചെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കും. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിനെ കോഴിക്കോട് സൗത്തിലേക്കും കൊടുവള്ളിയിലേക്കും പരിഗണിക്കുന്നു. കെ.എം. ഷാജി അഴീക്കോട്ടുനിന്നു കാസള്ഗോട്ടേക്കു മാറും. മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് അബ്ദു സമദ് സമദാനി, എന്‍. ഷംസുദ്ദീന് എന്നിവരാണു പരിഗണനയില്‍.
Comments (0)