ഫയര്‍ഫോഴ്സില്‍ വന്‍ പരിഷ്കരണം;ഇന്‍റലിജന്‍സ് വിഭാഗം വരുന്നു

ഫയര്‍ഫോഴ്സില്‍ വന്‍ പരിഷ്കരണം;ഇന്‍റലിജന്‍സ് വിഭാഗം വരുന്നു

തിരുവനന്തപുരം : ഫയർഫോഴ്സിൽ ഇന്റലിജൻസ് വിഭാഗം നിലവിൽ വരുന്നു.രഹസ്യാന്വേഷണത്തിനും അഴിമതി തടയുന്നതിനും ലക്ഷ്യമിട്ടാണ് ഫയർഫോഴ്സിൽ പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഫയർ എൻഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടി.
സംസ്ഥാനത്ത് തീപിടുത്ത സാധ്യതയുള്ള കെട്ടിടങ്ങൾ ഫയർ ഇന്റലിജൻസ് കണ്ടെത്തും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഈ നടപടി.

ഫയർ എൻഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്നത് അടക്കം നിരവധി പരാതികൾ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് നിലവിൽ ഇന്റലിജൻസ് വിഭാഗം രൂപീകരിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. അഗ്നിശമന സുരക്ഷാ സംവിധാനമില്ലാത്ത കെട്ടിടങ്ങൾ അടക്കമുള്ളവ ഇന്റലിജൻസ് വിഭാഗം കണ്ടെത്തും. അഴിമതി തടയാൻ ലക്ഷ്യമിട്ടാണ് പ്രധാനമായും ഫയര്‍ഫോഴ്സില്‍ ഇനന്‍റലിജന്‍സ് വിഭാഗം രൂപികരിക്കുന്നത്.