പെയ്ഡിൻ്റെ കലക്ട്രേറ്റ് മാർച്ച് സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കുമോ? ശശി കളരിയേൽ

പെയ്ഡിൻ്റെ കലക്ട്രേറ്റ് മാർച്ച് സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കുമോ?  ശശി കളരിയേൽ
തൃശൂർ: ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ പെയ്ഡിൻ്റെ ആഭിമുഖ്യത്തിൽ 'തൃശ്ശൂർ ജില്ലാ കലക്ടറേറ്റിൽ മാർച്ചും ധർണ്ണയും നടത്തി.ഭിന്ന ശേഷി നിയമം പൂർണ്ണമായും സംസ്ഥാനത്ത് നടപ്പാക്കുക.സ്പഷൽ സ്കൂളുകൾക്കുള്ള ഗ്രാൻറ് നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ ജോസഫ്. ടാജറ്റ് മുഖ്യ പ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഓർഫനേജ് ബോർഡഗം ഫാദർ ലിജോ ചിറ്റിലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു, പെയ്ഡിൻ്റെ,.സംസ്ഥാന മഹിളാ സംഘടനാ സെക്രട്ടറി, ശ്രീമതി ജലജ പിള്ള, ജെയിംസ് നീലങ്കാവിൽ തുടങ്ങിയവർ സംസാരിച്ചു.