അനധികൃത ടാങ്കർ ലോറി പാർക്കിംഗ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു

അനധികൃത ടാങ്കർ ലോറി പാർക്കിംഗ്  അപകടങ്ങൾക്ക് വഴിയൊരുക്കുന്നു

അങ്കമാലി: ഉയർന്ന നിലവാരത്തിൽ റോഡ് പണിതെങ്കിലും റോഡിൽ പാർക്ക് ചെയ്യുന്നത് ഓടാത്ത ടാങ്കർ ലോറികൾ.അങ്ങാടിക്കടവ് പാലം മുതൽ അങ്കമാലി ഫെഡറൽ ബാങ്ക് ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന സിഗ്നൽ വരെയും റോഡിന് ഇരുവശത്തും ടാങ്കർ ലോറികളും ഓടാത്ത ബസ്സുകളും പാർക്ക് ചെയ്യുന്നത് മൂലം അപകടങ്ങൾ നിത്യ സംഭവങ്ങൾ ആകുന്നു. അങ്കമാലി നഗരസഭ മുൻ ഭരണസമിതിയുടെ  നേതൃത്വത്തിൽ കട്ട് വിരിച്ച് മോഡി കൂട്ടിയ മാർക്കറ്റ് പ്രവേശനകവാടത്തിലുമാണ് പാർക്ക് ചെയ്യുന്നത്.പൊതുവേ കൊവിഡ് വന്നശേഷം കഞ്ഞി കാശിനു പോലും തുക ലഭിക്കാതെ വിഷമിക്കുമ്പോഴാണ് റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്ത് കച്ചവടം മുടക്കുന്നത്. മാർക്കറ്റിലേക്ക് കടന്നുവരുന്ന രണ്ടു വഴികളിലും ഇതാണ് അവസ്ഥ.സൈഡിൽ പാർക്ക് ചെയ്യുന്ന ടാങ്കർ ലോറി ഒതുക്കി ഇടാൻ പറഞ്ഞാൽ ഡ്രൈവർമാർ പത്തി വിടർത്തും.നാട്ടുകാരും പൊരുതിമുട്ടി.അങ്ങാടി കടവ് പാലം മുതല്‍ കടവിലെ കപ്പെളകള്‍ വരെ ടാങ്കര്‍ വിഭാഗം പാര്‍ക്കിംഗ് ഏറ്റെടുത്തിരിക്കുകയാണ്.ഫെഡറല്‍ ബാങ്ക് സിഗ്നല്‍ ജങ്ഷന്‍ വരെ പ്രൈവറ്റ് ബസുകളും .

മാര്‍ക്കറ്റില്‍ കടന്നു വരാത്തവരും പാര്‍ക്കിങ്ങിനായി മാത്രം മാര്‍ക്കറ്റില്‍ കൊണ്ടിട്ടു എറണാകുളത്തെക്ക് ജോലിക്ക് പോകുന്നവരും ഉണ്ടെന്നു കച്ചവടക്കാര്‍ സങ്കടം പറയുന്നുണ്ട്.പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലമുണ്ടായിട്ടും എളുപ്പം നോക്കി അങ്ങാടിക്കടവ് റോഡിലേക്ക് പാര്‍ക്കിംഗ് മാറ്റുകയാണ്.