ആവേശോജ്വലം പതിനായിരങ്ങൾ അണി ചേർന്നു

ആവേശോജ്വലം പതിനായിരങ്ങൾ അണി ചേർന്നു

പാലക്കാട്: കേരളത്തിലെ രാഷ്ട്രീയ അങ്കത്തിന് തീയതി കുറിച്ച് ദിവസം ബി ജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിലുടനീളം പതിനായിരങ്ങൾ അണിചേരുന്നു. പാലക്കാട് ജില്ലയിൽ യാത്രയ്ക്ക് വൻ വരവേൽപ്പ്. ഓരോ സ്വീകരണ സ്ഥലത്തും വൻ ജനാവലിയാണ് വിജയ യാത്രാ നായകൻ കെ. സുരേന്ദ്രനെ സ്വീകരിക്കാനെത്തിയത്.

ത്യത്താല മണ്ഡലത്തില നീലിയോട്ട ആദ്യ സ്വീകരണത്തിൽ സ്ത്രീകളടക്കം ആയിരങ്ങളെത്തി. മേലേ പട്ടാമ്പിയിലെ പൊതുയോഗത്തിനും സമീപ കാലത്താങ്ങും കാണാത്ത ആവേശത്തോടെയാണ് ജനപങ്കാളിത്തം ദ്യശ്യമായത്. യാത്ര നായകനെ ഉത്സവാന്തരീക്ഷത്തിലാണ് എല്ലാ സമ്മേളന വേദികളിലേക്കും ആനയിച്ചത്. വാദ്യഘോഷങ്ങളും നാടൻ കലകളും മുത്തുക്കുടകളും വരവേൽപ്പിന് മാറ്റുകൂട്ടി.

ഷൊർണൂരിലെ കുളപ്പുള്ളി കോങ്ങാട് നഗരം,മലമ്പുഴയിലെ മുട്ടിക്കുളങ്ങര, നെന്മാറയിലെ കൊടുവായൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷമാണ് വിജയ യാത്ര പാലക്കാട് നഗരത്തിലേക്ക് കടന്നത്. കോട്ട മൈതാനത്ത് തിങ്ങി നിറഞ്ഞ പതിനായിരങ്ങൾ മണിക്കൂറുകളോളം കാത്തിരുന്നു.
ചരിത്രത്തിലില്ലാത്ത വരവേൽപ്പാണ് പാലക്കാട് നഗരം വിജയ യാത്രയ്ക്ക് നല്‍കിയത്.ജില്ലാ അധ്യക്ഷൻ ഇ. കൃഷ്ണദാസിന്റെ നേത്യത്വത്തിലാണ് ആവേശോജ്വല സ്വീകരണമൊരുക്കിയത്. വിജയ യാത്രയുടെ നഗര പ്രവേശത്തിൽ ആകാശത്ത് വർണ വിസ്മയം തീർത്ത കരി മരുന്ന് പ്രയോഗവും നടന്നു.
ചലച്ചിത്ര നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ സുരേന്ദ്രനൊപ്പം എത്തി.


കോട്ട മൈതാനത്തെ  സ്വീകരണ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, വക്താവ് സന്ദീപ് വാര്യർ, സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ,സി കൃഷണകുമാർ,പാലക്കാട് നഗരസഭ ചെയര്‍പെഴ്സണന്‍  പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ,ദേശീയ കൗൺസിൽ അംഗം ശിവരാജൻ എന്നിവർ സംസാരിച്ചു.
വീര ബലിദാനികളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് സുരേന്ദ്രന്‍  വേദിയിലെത്തിയത്. സമാപന യോഗത്തിൽ പ്രഭാതി സി.പി. രാധാകൃഷ്ണൻ, മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പദ്മനാഭൻ,ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, എം.ടി. രമേശ്, പി. സുധീർ, പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ, നേതാക്കളായ വി.ടി. രമ, എ. നാഗേഷ്, കെ രഞ്ജിത്ത്,ടി പി സിന്ദുമോള്‍,രാജി പ്രസാദ് രാഗേന്ദു, രേണു പ്രസാദ്, കെ.എൽ.
സമ്പൂർണ, ഉണ്ണിക്ക്യഷ്ണൻ മാസ്റ്റർ, എ.പി.രാധാക്യഷ്ണൻ, പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.