കണ്ണൂരിന്റെ പോരാളി പി.ജയരാജന് സീറ്റില്ല

കണ്ണൂരിന്റെ പോരാളി പി.ജയരാജന് സീറ്റില്ല

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പി.ജയരാജന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ല. കണ്ണൂരിലെ ചില മണ്ഡലങ്ങളില്‍ ജയരാജന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലും സമിതിയിലും ജയരാന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. നാളുകളായി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളുടെ കണ്ണിലെ കരരണ് ജയരാജന്‍. വ്യക്തി പ്രഭാവം വെളിവാക്കുന്ന വീഡിയോ ജയരാജന്റെ അനുയായികള്‍ പ്രസിദ്ധീകരിച്ചതു മുതലാണ് അനഭിമതനായത്. ഏറ്റവും ഒടുവില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതാ വിവാദവുമായി ബന്ധപ്പെട്ട് എം.വി.ഗോവിന്ദന്റെ പ്രസ്താവനകളെ തള്ളി രംഗത്തെത്തിയതും കണ്ണൂര്‍ ഘടകത്തിന്റെ അമര്‍ഷത്തിന് ഇടയാക്കിയിരുന്നു.

അതേ സമയം തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം സംസ്ഥാന സമിതി യോഗത്തില്‍ ഉയര്‍ന്നു.