പ്രതിഷേധം വകവെക്കാതെ ഭാര്യാ യോഗ്യതയില്‍ ജമീല സ്ഥാനാര്‍ഥി
തിരുവനന്തപുരം: പാലക്കാട് തരൂരില്‍ മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോ.ജമീല തന്നെ സ്ഥാനാര്‍ത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചു കൊണ്ടാണ് സംസ്ഥാന സമിതിയുടെ അനുമതി. മുതിര്‍ന്ന പല നേതാക്കളെയും അവഗണിച്ചു സംവരണ മണ്ഡലത്തില്‍ ജമീലയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. പട്ടികജാതി ക്ഷേമ സമിതി നേതാവായ പൊന്നുക്കുട്ടന്‍ ഉള്‍പ്പെടെ ഉള്ളവരെ തഴഞ്ഞു കൊണ്ടാണ് എ.കെ.ബാലന്റെ ഭാര്യയെന്ന യോഗ്യതയില്‍ ജമീലയെ പരിഗണിച്ചിരിക്കുന്നത്.
ആരോഗ്യ വകുപ്പില്‍ നിന്ന് ഡയറക്ടറായി വിരമിച്ച പി.കെ.ജമീല മുന്‍ ലോക്‌സഭാംഗം കൂടിയായ കുഞ്ഞച്ചന്റെ മകളാണ്. പാര്‍ട്ടി തീരുമാനത്തിനെതിരെ കടുത്ത അമര്‍ഷത്തിലാണ് മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും.
Comments (0)