10 വര്‍ഷമായി സസ്പെന്‍ഷനിലുള്ളയാളും ഐ പി എസ്സ് പരിഗണന പട്ടികയില്‍

10 വര്‍ഷമായി സസ്പെന്‍ഷനിലുള്ളയാളും ഐ പി എസ്സ് പരിഗണന പട്ടികയില്‍

കൊല്ലം : ഐ പി എസ്സിനു പരിഗണിക്കാനുള്ള ഡി വൈ എസ് പി മാരുടെ സെലക്ട്‌ ലിസ്റ്റില്‍ പത്ത് വര്‍ഷത്തിലേറെയായി സസ്പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥനും ഇടം പിടിച്ചു.പത്ര പ്രവര്‍ത്തകന്‍ വി ബി ഉണ്ണിത്താന്‍ വധശ്രമ കേസ് ബാബു കുമാര്‍ വധശ്രമ കേസ് എന്നിവയില്‍ ഉള്‍പെടെ പ്രതിയായി സസ്പെന്‍ഷനില്‍ കഴിയുന്ന എം സന്തോഷ്‌ നായരാണ് പട്ടികയില്‍ ഇടം പിടിച്ചത്.

സര്‍വീസില്‍ നിന്നും വിരമിച്ച എസ്സ് പി, രണ്ട് ഡി വൈ എസ്സ് പി മാര്‍ ഉള്‍പെടെ 20 പേരടങ്ങുന്ന പട്ടികയാണ് ഡി ജി പി ആഭ്യന്തര വകുപ്പിന് കൈമാറിയത്.ബാബു കുമാര്‍ വധശ്രമ കേസില്‍ ശിക്ഷിക്കപെട്ട സന്തോഷ്‌ നായര്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലാണിപ്പോള്‍ .

എസ്സ് പി മാരായ പി എ മുഹമ്മദ്‌ ആരിഫ്, എ ഷാനവാസ്, എസ്സ് ദേവമനോഹര്‍ മുഹമ്മദ്‌ ഷാഫി ,ബി കൃഷ്ണകുമാര്‍,കെ സലിം ടി കെ സുബ്രമണ്യന്‍ എം ജെ സോജന്‍ കെ കെ മൊയ്തീന്‍കുട്ടി എം സി ദേവസ്യ,ഡി വൈ എസ് പി മാരായ കെ വി മഹേഷ്‌ ദാസ്,എ നാസിം.എസ്സ് ആര്‍ ജ്യോതിഷ് കുമാര്‍,വി ഡി വിജയന്‍ പി വാഹിദ്,എം പി മോഹനചന്ദ്രന്‍ നായര്‍,റിട്ട ഡി വൈ എസ്സ് പി മാരായ എം ഇക്ബാല്‍,എസ്സ് ശിവപ്രസാദ്‌ എന്നിവരാണ് സെലക്റ്റ് പട്ടികയിലുള്ള മറ്റുള്ളവര്‍ .