കെ. കെ.മഹേശന്റെ ആത്മഹത്യ. അന്വേഷണം അട്ടിമറിക്കാൻ വെള്ളാപള്ളിയും വെള്ളാപ്പള്ളി വിരുദ്ധരും ഒന്നിച്ചുവോ?
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം ശൃഷ്ടിച്ച SNDP യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും വിവാദമായ മൈക്രോ ഫിനാൻസ് പദ്ധതിയുടെ സംസ്ഥാന കോർഡിനേറ്ററുമായിരുന്നതും വെള്ളാപ്പള്ളിയുടെ സന്തത സഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന കെ.കെ. മഹേശന്റെ ദുരൂഹമായ ആത്മഹത്യയുടെ കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് ശിക്ഷിക്കണമെന്ന് കൊട്ടിഘോഷിച്ചിരുന്ന ആക്ഷൻ കമ്മറ്റിയുടെയും ബന്ധപ്പെട്ടവരുടെയും സമരങ്ങളും ഉത്സാഹങ്ങളും വെറും കപട നാടകങ്ങളായിരുന്നുവെന്നും. ചില അട്ടിമറികൾ ഇക്കാര്യത്തിൽ നടന്നിട്ടുണ്ടാവാമെന്നും ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല എന്ന് കേസിന്റെ നാൾ വഴികളിലെ കാര്യങ്ങൾ നിരീക്ഷിക്കുന്നവർക്ക് മനസിലാകും. ഒരു കേസിന്റെ പ്രാഥമിക നിയമ രേഖ എന്ന് പറയുന്ന FIR -ൽ തന്നെ കൃത്രിമം നടന്നിട്ട് ആറ് വർഷമായി അത് തിരുത്താനോ. ആക്ഷേപ ഹർജി കൊടുക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. എന്നത് സംശയം വർദ്ധിപ്പിക്കുന്നു. അതായത് 24/6/2020 ൽ ആത്മഹത്യ ചെയ്യപ്പെട്ട മഹേശന്റെ മരണം നടന്നത് 24/6/2022 എന്നതാ ണ് FIR രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേവലം ക്ലറിക്കൽ മിസ്റ്റക്ക്. എന്ന വാക്കിൽ ഒതുക്കാവുന്ന നിഷ്കളങ്കതയല്ല മറിച്ച് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമുള്ള രേഖപ്പെടുത്തലാണെന്ന്അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും. ഈ FIR പ്രകാരം ബന്ധുക്കളെ" കേൾക്കൽ:( സ്റ്റേറ്റ്മെന്റ് തയ്യാറാക്കൽ,) തയ്യാറാക്കുമ്പോൾ മൊഴി വായിച്ചു കേട്ടു എന്ന് ബോധ്യപ്പെട്ടു എന്ന് ഒപ്പിട്ടു കൊടുത്തപ്പോഴും FIR ൽ തിരുത്തൽ വേണമെന്നോ. ഒബ്ജക്ഷൻ മെമ്മോ കൊടുക്കുകയോ. ഈ തെറ്റുകൾ കോടതിയിൽ ചൂണ്ടിക്കാണിക്കുകയോ ബന്ധപ്പെട്ടവരും ആക്ഷൻ കമ്മറ്റിയും ചെയ്തിട്ടില്ല. മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് തള്ളിയ അന്വേഷണ ആവശ്യ കേസുമായി ഹൈക്കോടതിയിൽ അപ്പീൽ ചെയ്തിട്ടുംതെറ്റായ തീയതിയെ കുറിച്ചോ മറ്റും പരാമർശിക്കാതെ കേസിൽ കോടതി നിരീക്ഷണം മാത്രമാണ് ആവശ്യപ്പെട്ടത്.24/6/2020 ൽ മരണപ്പെട്ട മഹേശൻ 24.6.2022 ലാണ് മരണപ്പെട്ടത് എന്ന തെറ്റായ കാര്യം മാത്രം മതി ഈ കേസ് പൂർണമായി പരാജയപ്പെടാനും കുറ്റവാളികൾ രക്ഷപ്പെടാനും. ഇത് ബോധപൂർവ്വം തന്നെയാണ് ചില പോലീസുദ്യോഗസ്ഥർ രേഖപ്പെടുത്തിയതെന്ന് നാൾ വഴികളിലെ കേസ് നടത്തിപ്പിൽ നിന്ന് മനസിലാക്കാം.അതിലേറെ ഗൗരവതരമായ കാര്യം ആറ് വർഷമായി ഈ കേസിന്റെ തെളിവുകൾ R.D.0. കസ്റ്റസിയിൽ സുഖമായി വിശ്രമിക്കുകയാണ്. ഇതു വരെ പ്രസ്തുത കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ആറ് വർഷമായി ഈ തെളിവ് വസ്തുക്കൾ ഒന്ന് തുറന്ന് പരിശോധിക്ക പോലും ചെയ്തിട്ടില്ല. ഒരു പക്ഷേ കോടതി വിചാരണ സമയമാകുമ്പോഴേക്ക് തെളിവ് വസ്തുക്കളായ മഹേശന്റെ ഡയറി. അയാളുടെ കുറിപ്പുകൾ എന്നിവയെല്ലാം RDO യുടെ അലമാരയിലെ എലികളും പാറ്റകളും തിന്നു പോയിട്ടുണ്ടാവും.മൊബൈൽ ഫോണുകൾക്ക് രുപ മാറ്റവും. സംഭവിക്കുന്ന അത്ഭുത പ്രതിഭാസവും നടന്നേക്കാം. എല്ലാം സീൽഡ് കവറിൽ സൂക്ഷിച്ചിരിക്കയാണെന്ന വിശ്വാസം വിശ്വാസമായി തുടരട്ടെ.ഇതൊന്നും അന്വേഷണ ഉദ്യോഗസ്ഥൻമാർക്ക് വേണ്ടെങ്കിൽ കോടതിക്കെന്തിന് എന്ന ചോദ്യവും ബാക്കി നിൽക്കുന്നു. ആത്മഹത്യ പ്രരണക്ക് കാരണക്കാരായെന്നതിൽ 31/11/2022 ൽ Ipc.. 306 (BNS 1112/22 ) പ്രകാരം കേസെടുത്തിട്ട് ആ വ്യക്തിയെ നാളിതു വരെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. മേൽ വകുപ്പിൽ പ്രത്യേകം പറയുന്നത് കസ്റ്റോഡിയൽ ഇന്റർവെഗേഷൻ ആവണമെന്നതാണ് ചട്ടം.. പക്ഷെ ഇന്ന് വരെ അതുണ്ടായിട്ടില്ല. ആരോപണ വിധേയർ. ജാമ്യമെടുക്കുകയോ. മുൻകൂർ ജാമ്യം തേടുകയോ ചെയ്തിട്ടുമില്ല. ഉദാഹരണത്തിന്. ഈ വകുപ്പുകൾ ചുമത്തപ്പെട്ട. അർണോ ബ് ഗോസ്വാമിയും.പി.പി. ദിവ്യയും. നിയമത്തിന്റെ മുന്നിൽ കീഴടങ്ങിയിട്ടുണ്ട്. എന്നാൽ ആരോപണ വിധേയനായ വെള്ളപ്പള്ളിക്ക് ഇവിടുത്തെ നിയമമൊന്നും ബാധകമല്ല. മത മേലധ്യക്ഷൻ മാർക്കുംസഭാ.സമുദായ നേതാക്കൻമാർക്കും. പ്രിവിലേജുള്ള വലിയ ഏമാൻമാർക്കും ഐ.പി.സി.യും. ബി.എൻ.എം. ബാധകമല്ല എന്ന ഉദാഹരണങ്ങളും ചേരാനല്ലൂർ സംഭവത്തോടെ സാധാരണക്കാരന് ബോധ്യപ്പെട്ടുകഴിഞ്ഞു.ഈ കേസിന്റെ വീഴ്ച സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ആക്ഷൻ കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ് അതിനൊട്ട്. അവർക്ക് താത്പര്യവുമില്ല അതാണ് ഈ കേസും അന്വേഷണവും അട്ടിമറിക്കാൻ പരസ്പര സഹായ സഹകരണ സംഘം പ്രവർത്തിച്ചിട്ടുണ്ട് എന്ന് സംശയിക്കുന്നത്.
.



Editor CoverStory


Comments (0)