മാധ്യമ പ്രവർത്തകർക്ക് തൊഴിൽ സുരക്ഷാ ഉറപ്പാക്കണം : ചാൾസ് ചാമത്തിൽ

മാധ്യമ പ്രവർത്തകർക്ക് തൊഴിൽ സുരക്ഷാ ഉറപ്പാക്കണം : ചാൾസ് ചാമത്തിൽ

മാധ്യമ പ്രവർത്തകർക്ക് തൊഴിൽ സുരക്ഷാ ഉറപ്പാക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് എഡിറ്റേഴ്സ് ഗിൽഡ് സംസ്ഥാന സെക്രെട്ടറി ചാൾസ് ചാമത്തിൽ അഭിപ്രായപ്പെട്ടു. പീരുമേട് ചേർന്ന സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ പ്രവർത്തനത്തിൽ നിക്ഷ്പക്ഷതയും,സത്യസന്ധതയും പുലർത്തുന്നത് കൊണ്ട് അപകടകരമായ സാഹചര്യമാണ് ഇന്ന് നിലകൊള്ളുന്നത്.കർണ്ണാടകത്തിലെ ഗൗരി ലങ്കേഷ് വധവും, കേരളത്തിലെ പ്രദീപ് വധവും സൂചിപ്പിക്കുന്നത് അതാണ്. പല മാധ്യമ പ്രവർത്തകരും സത്യസന്ധമായ രീതിയിൽ ജോലി ചെയ്യുന്നതിൻ്റെ പേരിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നു. കേസുകൾ പതിവ് പോലെ കുറ്റവാളികളെ തേടിയലയുന്ന സ്ഥിതിയിലായിരിക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെയാണ് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡണ്ട് പ്രകാശ് ഇഞ്ചത്താനം പത്തനംതിട്ട മീഡിയ, ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറാര്‍ തങ്കച്ചന്‍ കോട്ടയം മീഡിയ , വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്, അഡ്വ. സിബി സെബാസ്റ്റ്യന്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌, ജോസ് എം.ജോര്‍ജ്ജ് കേരളാ ന്യൂസ്, ജോൺസൺ കുര്യാക്കോസ് കുറുപ്പുംപടി ന്യൂസ്, അനൂപ് മംഗളം ന്യൂസ് ഓൺലൈൻ എന്നിവര്‍ പങ്കെടുത്തു.