അശ്വനി ദേവിനെ മറന്നതോ, ഒഴിവാക്കിയതോ? പിന്നിൽ ആര്?

അശ്വനി ദേവിനെ മറന്നതോ, ഒഴിവാക്കിയതോ? പിന്നിൽ ആര്?
കായംകുളം: പ്രമുഖ ഹിന്ദു സംഘടനാ പ്രവർത്തകനും, ബി.ജെ.പി.യുടെ ദക്ഷിണ മേഖല ഉപാധ്യക്ഷനും, കായംകുളത്തെ മുനിസിപ്പൽ കൗൺസിലറൂം, മറ്റു നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യം ആയിരുന്ന മികച്ച വാഗ്മിയും,കായംകുളം കാരുടെ കുമ്മനം എന്നും അറിയപ്പെട്ടിരുന്ന ശ്രീ അശ്വനി ദേവ് വാഹനാപകടത്തെ തുടർന്ന് , നിശബ്ദനായിട്ട് ഒരു വർഷം പിന്നിടുകയാണ്.അതിനു ശേഷം അദേഹത്തിന്റെ ചികിത്സയിൽ ഉണ്ടായ വഴിതിരുവുകളും തുടർന്നുണ്ടായ സംഭവങ്ങളും പൊതു ജന മദ്ധ്യത്തിൽ ചർച്ചാ വിഷയവും, വലിയ സംശയങ്ങൾക്കും ഇട നൽകുന്നതുമാണ്, 2022 ഓഗസ്റ്റ് 17 നു ആയിരുന്നു അദേഹത്തിന്റെ ജീവിതത്തിന്റെ ഇരുണ്ട അധ്യായത്തിന്റെ തുടക്കം കുറിച്ച വാഹനാപകടം ഉണ്ടായതു, പ്രാഥമിക ചികിത്സ നടത്തി വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ധ ചികിത്സക്കായി എറണാകുളം ലേക്ക് ഷോർ ഹോസ്പിറ്റലിൽ എത്തിക്കുകയും,2 മാസത്തോളം ഉള്ള ചികിത്സക്ക് ശേഷം, അദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഏറെക്കുറെ സാധാരണ നിലയിലേക്ക് വരുന്ന സമയത്താണ് അത്രയും നാളുകൾ രംഗത്ത് ഇല്ലാതിരുന്ന ചില ബന്ധുക്കളും, ഗോവയിൽ സ്ഥിര താമസം ആക്കിയിരുന്ന അശ്വിനി ദേവിന്റെ ജ്യേഷ്ഠ സഹോദരൻ ശിവപ്രകാശ് പ്രത്യക്ഷപെടുകയും, കൂടെ നിന്നിരുന്ന ബന്ധുക്കളിൽ ചിലർ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി ആരോപണം ഉന്നയിച്ചു അശ്വിനി ദേവിനെ കായംകുളത്തുള്ള കുടുംബവീട്ടിൽ നിന്നും കൊണ്ടുപോകുകയും, അതുവരെ അശ്വിനി ദേവിനെ ചികിൽസിച്ചിരുന്ന ലേക്ക് ഷോർ ലെ ഡോക്ടർ മാരുടെ അറിവോ, സമ്മതമോ ഇല്ലാതെ,അശ്വിനി ദേവിനെ ചികിൽസിച്ച ഡോക്ടർമാർ നിർദേശിച്ച ജനുവരിയിലെ റിവ്യൂവിനു പോലും കാത്തിരിക്കാതെ, റീഹാബിലറ്റേഷൻ ചികിത്സയ്ക്കായി അമൃതയിലേക്കും പിന്നീട് കണ്ണൂർ ഉള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്കും കൊണ്ടുപോയി മരണാസന്നനായി കിടക്കാനുള്ള സാഹചര്യം സൃഷ്ടിച്ച ഗോവ സ്വദേശിയായ ജ്യേഷ്ട്ട സഹോദരൻ ശിവപ്രകാശിൻ്റെയും, അശ്വിനി ദേവിന്റെ സഹോദരി പുത്രൻ ആയ ശ്രീലാൽ ന്റെയും സുഹൃത്ത്‌ എന്ന് അവകാശപ്പെടുന്ന ചില സ്ത്രീകളുടെയും പങ്കിനെ കുറിച്ച് സംശയിക്കേണ്ടിയിരിക്കുന്നു, സോഷ്യൽ തെറാപ്പി ആവശ്യം ഉള്ള സമയത്തു അമൃത ഹോസ്പിറ്റലിൽ അശ്വിനി ദേവിനെ കാണാൻ എത്തുന്നവരെ കാണാൻ അനുവദിക്കാതെ കായംകുളത്തെ ബിജെപി പ്രവർത്തകർക്കും,അദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്കും, വിശ്വാസികൾക്കും, അയ്യപ്പ പദയാത്ര സംഗക്കാർക്കും എതിരെ അശ്വിനി ദേവിന്റെ ജ്യേഷ്ഠ സഹോദരനും, സഹോദരി പുത്രനും കൂടി പുറത്തിറക്കുന്ന വ്യാജ ആരോപണങ്ങൾക്കെതിരെയും,അശ്വിനി ദേവിന്റെ തുടർ ചികിത്സ കൃത്യമായി കൊണ്ടുപോകുന്നതിനും, വേണ്ടി അദേഹത്തിന്റെ സുഹൃത്തുക്കളും, അനുയായികളും വിശ്വാസികളും, അയ്യപ്പ പദ യാത്ര സംഘവും ഉൾപ്പെടെയുള്ളവർ മനുഷ്യാവകാശ കമ്മീഷനും, ആരോഗ്യമന്ത്രിക്കും മറ്റു പോലീസധികാരികൾക്കും പരാതികൾ സമർപ്പിച്ചിരുന്നു. ലേക്ക് ഷോറിലെ ചികിത്സ ചിലവേറിയതാണെന്നും, അവിടെ നിന്നും അശ്വിനി ദേവിനെ മാറ്റണം എന്നും, കൂടെ നിന്നിരുന്ന ബന്ധുക്കളിൽ ചിലർ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായും ഒരു വ്യാജ സന്ദേശം മനഃപൂർവം കെട്ടിച്ചമച്ചു വാട്സാപ്പ് വഴി പ്രചരിപ്പിച്ചും ,ആരോപണം ഉന്നയിച്ച് അശ്വനി ദേവിനെ കായംകുളത്തുള്ള കുടുംബ വീട്ടിൽ നിന്നും കൊണ്ട് പോയി ഇപ്പോൾ കണ്ണൂർ ഉള്ള ഒരു ബന്ധു വീട്ടിൽ മൃതപ്രായനായ അവസ്ഥയിൽ കഴിയുകയാണ്. അശ്വിനി ദേവിന്റെ ചികിത്സ ചിലവ് വഹിച്ചിരുന്ന ബിജെപി എന്ന മഹാ പ്രസ്ഥാനത്തെ പോലും വെല്ലുവിളിച്ചു കൊണ്ട് ഇത് വരെയും നൽകിയ ചികിത്സ ചിലവ് പാർട്ടിക്ക് തിരികെ കൊടുക്കാമെന്ന സോഷ്യൽ മീഡിയ വഴിയുള്ള ശിവ പ്രകാശിന്റെ തുറന്നു പറച്ചിലും, തുടർച്ചയായുള്ള വെല്ലുവിളികളും , എല്ലാം അശ്വിനി ദേവിന്റെ തുടർ ചികിത്സയെ ഗുരുതരമായി ബാധിച്ചു. കണ്ണൂരിലെ ഒരു ബന്ധു വീട്ടിൽ ഒരു മുറിയിൽ കഴിയുന്ന അശ്വിനി ദേവിനെ കാണാൻ എത്തുന്നവരോട് കണ്ണൂരിലെ ബിജെപി ജില്ലാ നേതൃത്വത്തിന്റെ അനുവാദം വാങ്ങണം എന്നാണ് അശ്വിനിദേവിന്റെ സഹോദരി പുത്രൻ ആയ ശ്രീ ലാൽ പറയുന്നത്, ഇതിൽ നിന്നും അശ്വിനി ദേവിന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തര വാദിത്വം ബിജെപി യുടെ തലയിൽ കെട്ടി വെച്ചു കയ്യ് കഴുകാനുള്ള ഒരു ശ്രമം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ദേശീയ പാത വികസനവുമായി ബന്ധപെട്ടു അശ്വനി ദേവിൻ്റെ ഭൂമിക്ക് നഷ്ടപരിഹാരമായി ലഭിച്ച ലക്ഷക്കണക്കിന് രൂപയും, അദ്ദേഹത്തിൻ്റെ സ്വകാര്യ സമ്പാദ്യവും കൈക്കലാക്കിയത് ആരെന്ന ചോദ്യവും ഉയരുന്നുണ്ട്, കൂടാതെ ഇദ്ദേഹം താമസിച്ചിരുന്ന ക്ഷേത്ര സ്വഭാവമുള്ള ഭവനം ചികിത്സചിലവിനു എന്ന വ്യാജേന, വിൽക്കാനും കൈക്കലാക്കാനും, ചിലർ നടത്തുന്ന കുത്സിത ശ്രമങ്ങളും സംശയകരമായ പല സാഹചര്യങ്ങളും അന്വേഷണ വിധേയമാക്കണം.