രാജ്യത്തിന് വേണ്ടി ബലിദാനിയായ സൈനിക ഓഫീസറുടെ വിധവയായ ഭാര്യയുടെ സ്ഥാപനം പൂട്ടിക്കാൻ CPM 'ബ്രാഞ്ച് സെക്രട്ടറി': ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് അക്രമികളെ സംരക്ഷിക്കുന്നു.

രാജ്യത്തിന് വേണ്ടി ബലിദാനിയായ സൈനിക ഓഫീസറുടെ വിധവയായ ഭാര്യയുടെ സ്ഥാപനം പൂട്ടിക്കാൻ CPM 'ബ്രാഞ്ച് സെക്രട്ടറി': ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് അക്രമികളെ സംരക്ഷിക്കുന്നു.
രാജ്യത്തിന് വേണ്ടി ബലിദാനിയായ സൈനിക ഓഫീസറുടെ വിധവയായ ഭാര്യയുടെ സ്ഥാപനം പൂട്ടിക്കാൻ CPM 'ബ്രാഞ്ച് സെക്രട്ടറി': ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് അക്രമികളെ സംരക്ഷിക്കുന്നു.

(തളരാത്ത വീര്യവും ധീര സൈനികന്റെ ഓർമ്മയുമായി മധുരിമ ബോസ്)

 

ആലുവ: സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ഉപഗ്രഹങ്ങളും ഉപദേശികളും കേരളത്തിൽ വ്യവസായം തുടങ്ങാൻ ആളെ കൂട്ടാൻ ഖജനാവിൽ നിന്ന് കോടികൾ ചിലവാക്കി ലോക യാത്രകൾ വിനോദകരമാക്കുമ്പോൾ നാട്ടിൽ നിലവിൽ ജീവിത മാർഗ്ഗത്തിനായ് സംരഭങ്ങൾ നടത്തുന്നവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ആ വ്യവസായത്തെ മുച്ചൂടും നശിപ്പിക്കാൻ തയ്യാറെടുത്ത നടക്കുന്നവരെ കണ്ടില്ലെന്നു നടിക്കുന്നത് അവർക്ക് സർവവിധ പിൻബലവും നൽകുന്നതിന് തുല്യമാണ് പുറത്ത് നിന്ന് വ്യവസായങ്ങളെ വരവേൽക്കാൻ തയ്യാറെടുക്കുമ്പോൾ ഇവിടെ ആരുടെയൊക്കെ ഭാഗ്യം കൊണ്ട് ശേഷിക്കുന്ന വ്യവസായങ്ങളെ എങ്കിലും സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം സംരഭകർ ആത്മഹത്യ ചെയ്താൽ മാത്രം ആ വ്യവസായത്തെ സഹായിക്കു എന്ന രീതിയും മാറണം. സർക്കാർ വ്യവസായികളെ വിളിക്കാൻ കടൽ കടക്കുമ്പോൾ സർക്കാരിന്റെ പാർട്ടിക്കാർ ഇവിടെ ശേഷിക്കുന്ന വ്യവസായത്തേയും വ്യവസായികളെയും തകർത്തു കൊണ്ടിരിക്കയാണ് അതിനായ് പഞ്ചപുഛമടക്കി പാർട്ടിക്കാർ കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്ന പോലീസ് യൂണിഫോം അണിഞ്ഞ് ഖജനാവിലെ നികുതി പണം രണ്ട് കയ്യും നീട്ടി വാങ്ങുന്ന പാർട്ടിക്കാരായ ചില പോലിച്ച് ഉദ്യോഗസ്ഥരും കവർ സ്റ്റോറി ഇവിടെ ചൂണ്ടിക്കാണിക്കുന്ന വിഷയം വളരെ ഗൗരവമേറിയതു തന്നെയാണ്.

നമ്മുടെ രാജ്യം സ്വാതന്ത്ര്യo നേടിയത നിശേഷം നടന്ന പാക്കിസ്ഥാൻ അക്രമം നേരിടാൻ നടത്തിയ യുദ്ധത്തിലും, ബംഗ്ലാദേശ് സംരക്ഷിച്ച് ലക്ഷക്കണക്കിന് അഭയാർത്ഥികളുടെ ജീവൻ രക്ഷിക്കാനുമായി നടത്തിയ യുദ്ധത്തിലും യുദ്ധമുന്നണിയുടെ മുൻ നിരയിൽ തന്നെ സധൈര്യം സേനയെ നയിച്ച ക്യാപ്റ്റൻ പി, ഇ.ചന്ദ്രബോസിന്റെ വിധവയോടും അവർ നടത്തുന്ന സ്ഥാപനത്തോടുമാണ് പാർട്ടിയുടെ പേരിൽ അക്രമം നടത്തുന്നത് ഭാരതത്തിന്റെ രാഷ്ടപതിയിൽ നിന്ന് നേരിട്ട് ഗാലന്ററി അവാർഡ് ലഭിച്ച ധീരയോദ്ധാവ് യുദ്ധമുഖത്ത് നിന്നുള്ള റജിമെന്റ് മൂവ്വ്മെന്റിൽ ഉണ്ടായ വാഹനാപകടത്തിൽ തന്റെ ഇരുപത്തി ഒൻപതാമത്തെ വയസിൽ ഈ ലോകത്തോട് വിട പറയുകയായിരുന്നു.അങ്ങനെയുള്ള ഒരു സൈനിക ഓഫീസറുടെ ഭാര്യക്കും കുടുംബത്തിനും അഭിമാനകരമായി ജീവിക്കാൻ കേന്ദ്ര സർക്കാർ 44 വർഷം മുൻപ് അനുവദിച്ചു കൊടുത്ത ഗ്യാസ്‌ ഏജൻസിയാണ് ചതിയിലൂടെയും അക്രമത്തിലൂടെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നത്, പിറന്ന മണ്ണിനോടു് കൂറ് ഇല്ലാതെ മറ്റു നാട്ടുകളിലെ ചിലതരം ആളുകളെ മാത്രം പൂജിച്ചും ആരാധിച്ചും കഴിഞ്ഞുകാലം തികക്കുന്നവർക്ക് ഇന്നാടിനോടും നമ്മുടെ ധീര സൈനികരോടും അവരുടെ കുടുംബത്തോടും എന്ത് ആദരവു് കടപ്പാട്?

ആലുവ പറവൂർ കവലയിൽ മണപ്പുറം റോഡിൽ 44 വർഷമായി ഏതൊരു ഉപഭോക്താക്കൾക്കും യാതൊരു വിധ പരാതികൾക്കും ഇട നൽകാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നബിന്ദു ഗ്യാസ് ഏജൻസിക്കും അതിന്റെ നടത്തിപ്കാരിയുമായ മധുരിമ ബോസിനും കഷ്ടകാലം ആരംഭിക്കുന്നത് അവിടെ ജോലി ചെയ്തിരുന്ന ചൂണ്ടി എന്ന സ്ഥലത്തെ CPM ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാപനത്തിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയ ചില പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു മാറ്റി നിർത്തിയതു മുതലാണ് 'പ്രത്യക്ഷമായി സ്ഥാപനത്തിനെതിരെ അക്രമം നടത്തി തുടങ്ങിയത് ജനുവരിയിൽ രാജ്യവ്യാപകമായി ആഹ്വാനO നടത്തിയ 48 മണിക്കൂർ ബന്ദി നായിരുന്നു. അവശ്യ സർവീസായ പാൽ, പത്രം, ആശുപത്രി, ഗ്യാസ് സേവനങ്ങൾ മുതലായവക്കോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കോ യാതൊരു വിധ തടസ്സങ്ങളോ സമരങ്ങളോ നടക്കുകയില്ലെന്ന് ആഹ്വാനം ചെയ്തവരും, അത് ഉറപ്പാക്കാൻ സർക്കാർ സംവിധാനം ജാഗ്രത പാലിക്കണമെന്നും ബഹു: കോടതികൾ ഉത്തരവുകൾ നിരവധി ഉണർത്തിച്ചിട്ടുണ്ടെങ്കിലും അക്രമം നടത്താൻ തിരഞ്ഞെടുത്തത് ബന്ദു ദിനത്തിൽ തന്നെയാണ് ' അക്രമം ഭയന്ന് അടഞ്ഞുകിടന്ന സ്ഥാപനത്തിന്റെ വിലയേറിയ ജനൽചില്ലുകളും, അടഞ്ഞുകിടന്ന വാതില് കളും അക്രമികൾ എറിഞ്ഞുതകർത്തു, ഒരു ഗ്യാസ് ഏജൻസി ഓഫീസിൽ അക്രമം നടത്തുമ്പോൾ ഒരു സിലിണ്ടർ പോലും അവിടെയുണ്ടായിരുന്നെങ്കിൽ അവർ ചെയ്യുമായിരുന്നു. എന്നു കൂടി ആലോചിക്കണം. ദോഷം പറയരുത് പോലീസ്‌ കേസെടുത്തു പതിവു് പോലെ കണ്ടാലറിയുന്ന നാലു പേരുടെ പേരിൽ വെറും പെറ്റിക്കേസ് സ്വന്തം ജാമ്യത്തിൽ അപ്പോൾ തന്നെ അവരെ ആദരിച്ച് വിട്ടയച്ചു. അക്രമം നടത്താൻ ഉപയോഗിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുകയോ അക്രമത്തിന് നേതൃത്വം കൊടുത്തവരെയോ ഗുഢാലോചന നടത്തുകയോ ചെയ്തവരെ കണ്ടെത്തുകയോ ചെയ്തില്ല എന്നതു പോട്ടെ F1 R - ൽ പോലീസ് എഴുതിയിരിക്കുന്നത്ത് ഏതൊ ഒരു സമയത്ത് ബൈക്കിൽ കണ്ടാലറിയിന്നു വർ വന്ന് ചെയ്തു പോലും, ഏതെങ്കിലും കാരണവശാൽ ഈ കേസ് കോടതിയിലെത്തിയാൽ പ്രതികളെ രക്ഷപ്പെടുത്താൻ പോലീസ് മനപൂർവ്വം തയ്യാറാക്കിയ സ്പഷൽFIR - . അക്രമികളെ സംരക്ഷിക്കാൻ, ഈ സംഭവത്തെ ബന്ദു മാ യി നടന്ന ചില അല്ലറ ചില്ലറ സംഭവമായി ചിത്രീകരിക്കാൻ പോലീസ് കാണിച്ച താത്പര്യങ്ങൾ പിന്നീട് വീണ്ടും ഈ സ്ഥാപനത്തിന് നേരെ നടന്ന വിഷയങ്ങളിൽ പോലിസ് സ്വീകരിച്ച നിലപാടുകൾ പലതും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്- പൗരന്റെ സ്വത്തിന്നും ജിവനും സംരക്ഷണം കൊടുക്കേണ്ട പോലീസ് ഈ അക്രമികൾക് എന്തുകൊണ്ട് പിൻന്തുണ നൽകുന്നു എന്നത് കണ്ടെത്താൻ പാഴൂർ ' പടിപ്പുരവരെയൊന്നും പോയി കവടി നിരത്തേണ്ട -വീണ്ടും അക്രമികളുടെ ലക്ഷ്യം കാണുന്നതിനായി ഇവിടുത്തെ ജോലിക്കാരനായ ഷിഹാബുദീൻ എന്ന യുവാവ്വ് ഗ്യാസ് സിലിണ്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സാങ്കേതിക പരിശോധനകൾക്കായ് ഉപഭോക്താക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായി തൈക്കാവ്വ് എന്ന ഭാഗത്ത് ചെന്നപ്പോൾ വിനോദ് എന്നയാൾ അക്രമിക്കുകയും ഉപകരണങ്ങൾ പിടിച്ചു വാങ്ങുകയും ഇനി ഇവിടെ കണ്ടു പോയാൽ കൊന്നുകളയുമെന്ന് പറഞ്ഞ് അടിചോടിക്കുകയും ചെയ്ത സംഭവത്തിൽ ജൂൺ 13 - തിയതിൽ ആലുവ പോലീസ് സ്റ്റേഷനിൽ - നമ്പർ 79895/2019 ആയി പരാതി കൊടുക്കയും അതിൻമേൽ ഒരന്വേഷണവും നടപടിയും കാണാത്തതിനാൽ ജില്ലാ പോലീസ് മേധാവിക്ക് 3304 2/2019 E ആയി മറ്റൊരു ഹർജി കൊടുത്തെങ്കിലും അതൊന്നും പോലീസിന്റെ പണിയല്ല എന്ന നിലപാടാണ് ഏതെങ്കിലും സാഹചര്യത്തിൽ അക്രമത്തെ തുടർന്ന് ആ തൊഴിലാളി മരിച്ചാൽ അത് കഴിഞ്ഞ് പരാതി പരിശോധിക്കാം എന്ന നിലപാടായിരിക്കാം.ഇത് അക്രമികൾക്ക് പ്രോൽസാഹനമായി ഞങ്ങൾ പാർട്ടിക്കാർ എന്ത് തീരുമാനിക്കും അതു എന്തു വില കൊടുത്തും നടപ്പാക്കും എന്ന നിലപാടാണ് അവർ തുടർന്നു, 20". തീയതി രാത്രി പോലിസിന്റെFi Rപറയുന്നത് രാത്രി എന്നല്ല ഏതൊ ഒരു സമയത്ത് ' സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി KL 7  4356 എന്ന റ്റാറ്റ407 ലോറിയുടെയും KL 41 G 82 14 എന്ന ലൈലാൻറ് വാഹനത്തിന്റേയും ഇന്ധന ടാങ്ക് കുത്തിതുറന്ന് വെള്ളവും മണ്ണും വാരി നിറച്ചു മണ്ണണ്ണ ഒഴിച്ച് തീവെക്കാനും ശ്രമിച് മറ്റ് മൂന്ന് വാഹനങ്ങൾ അത്ര മത്തിനിരയക്കി' ഇതെല്ലാം കാണിച്ച് പോലീസിൽ പരാതി നൽകിയപ്പോൾ അവർ പറഞ്ഞത് നിങ്ങൾ തരുന്ന പരാതികൾ തരുമ്പോൾ കടലാസുകളുടെ എണ്ണം കൂടുക മാത്രമേ ചെയ്യുകയുള്ളു പതിവ് തെറ്റി ഒന്നും സംഭവിക്കുകയില്ല അനുയോജ്യമായത് അവരുമായി സന്ധി ചെയ്യുക എന്നത മാത്രമാണെന്നാണ്. ഈ സംഭവം അറിയിച്ച പ്രകാരം വന്ന പോലീസ് പറഞ്ഞത് ക്യാമറ വച്ചു ടെ,മതിൽ പൊളിഞ്ഞിട്ടുണ്ടൊ കുറച്ച് പൊക്കി കെട്ടൂ എന്നൊക്കെ യുള്ള പരിഹാസ്യമാണ്.പോലീസ് ആരുടെ പക്ഷത്ത് ആണെന്നും അവർ കാക്കി യൂണിഫോം അണിഞ്ഞ പാർട്ടിക്കാർ ആണന്നും അവരുടെ ചെയ്തികൾ പറയാതെ പറഞ്ഞു തരുന്നു.എന്നാൽ അത്ര മികൾക്ക് കുട പിടിക്കുന്ന വിരലിലെണ്ണാവുന്ന ചിലർ നടത്തുന്ന മ്ലേച്ചമായ പ്രവ്വത്തികൾ കണ്ടില്ലെന്ന് നടിക്കാനെ നല്ലവരായ പല ഉദ്യോഗസ്ഥർക്കും സാധിക്കും അവർ ശരിയുടെ പക്ഷത്ത് നിന്നാൽ അവരെ ഇവർ തോൽപിക്കുമെന്ന് അവർ ഭയക്കുന്നു. സത്യം എന്നാലും ജയിക്കുമെന്നും അക്രമികൾക്ക് മുമ്പിൽ ജീവൻ പോയാലും തല കുനിക്കുകയില്ലെന്നും നീതിക്ക് വേണ്ടി ഏതറ്റം വരെ പോകുമെന്നും ആന്തുരോ പുനലൂരൊ ആവാൻ ഞാൻ തയ്യാറല്ലെന്നും ധീരനായ സൈനികന്റെ ധീരയായ ഭാര്യ'എല്ലാം ശരിയാക്കുമെന്ന് പറയുന്ന സർക്കാരിനോടും, തന്നെപ്പോലുള്ള സംരഭകരോടും ഓർമ്മിപ്പിക്കുകയാണ്.