ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ സജീവമാകണം: സബ്ബ് ഇൻസ്പെക്ടർ റീനാ ഡേവിഡ്
മാഹി: നമ്മുടെ സാമൂഹ്യ ജീവിതത്തിൽ ഇക്കാലത്ത് നടന്നുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്കും അധമ സംസ്കാരത്തിനും കാരണമായി നില്ക്കുന്നത് ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനമാണെന്നും അത് മാറ്റിയെടുക്കാനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാസ്കാരിക തകർച്ചയെ പുനരുജ്ജീവിപ്പിക്കാനും വിദ്യാർത്ഥികൾക്കേ സാധ്യമാവു എന്നും നിങ്ങൾ ആ ദൗത്യം ഏറ്റെടുത്ത് സജീവമായി രംഗത്ത് വരണമെന്നും മാഹി ഗവ: ഫ്രഞ്ച് ഹൈസ്കൂളിൽ ആഗോള ലഹരി വിരുദ്ധ ദിനത്തിൽ നടത്തിയ ഉത്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. ലഹരി ഉപയോഗിക്കാൻ ആവശ്യത്തിലധികം സാഹചര്യങ്ങളും പ്രേരണകളും, കാരണങ്ങളുo നമുക്കുണ്ടായേക്കാം. പക്ഷെ അത് ഒഴിവാക്കാൻ ദൃഢനിശ്ചയം മാത്രം മതി. നമ്മൾ ഒരു പ്രവൃത്തിയിലേക്ക് കടക്കുമ്പോൾ അതിൽ നന്മയുണ്ടൊ, ഞാനുൾപ്പെടെയുള്ള ആർക്കെങ്കിലും ഗുണമുണ്ടോ എന്ന് ചിന്തിക്കണം ഒരാൾ ലഹരി ഉപയോഗിക്കുമ്പോൾ ആ വ്യക്തി മാത്രമല്ല അയാളുടെ കുടുംബം, സമൂഹം, ഈ രാഷ്ടം, ഒരു തലമുറ തന്നെ ഇല്ലാതാവുന്നു, ചുറ്റും കുട്ടികളായ നിങ്ങൾക്ക് കണ്ണുകളും കാതുകളും തുറന്ന് നോക്കിയാൽ കാണാം ഏതൊരു കുറ്റകൃത്യങ്ങളുടെയും പുറകിൽ ലഹരി എന്ന വില്ലൻ ഉറപ്പായും ഉണ്ട്. അത് പല രൂപത്തിലും ഭാവത്തിലും വേഷത്തിലും പ്രത്യക്ഷപ്പെടുന്നു എന്നു മാത്രം. നിങ്ങൾ ലഹരി ഉപയോഗിക്കാതിരിക്കുക എന്ന് മാത്രമല്ല അതിനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കണം നിങ്ങളുടെ ചുറ്റുപാടിൽ ലഹരിയുടെ സാന്നിദ്ധ്യം അറിഞ്ഞാൽ നിങ്ങളുടെ മാതാപിതാക്കളേയോ, അദ്ധ്യാപകരേയോ നിയമപാലകരയോ അറിയിക്കണം അത് വിദ്യാർത്ഥികളുടെ കടമയാണ് ചുമതലയാണ്. നിങ്ങൾ ചെയ്യുന്ന ആ പ്രവൃത്തി ഒരു കുറ്റകൃത്യം ഒഴിവാക്കുന്ന ന മാത്രമല്ല രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാവുകയും ചെയ്യുകയാണ്. നിങ്ങൾക്ക് വേണ്ടതായ ലഹരി വിദ്യാഭ്യാസം സ്നേഹം പരസ്പരബഹുമാനം ഈ സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്നിവയാണ് ആ ലഹരി നിങ്ങൾ അനുഭവിക്കൂ, അതിലൂടെ ആനന്ദം കണ്ടെത്തുക സമൂഹം നിങ്ങളിൽ ആണ് വിശ്വാസം അർപ്പിച്ചിരിക്കുന്നത് അത് തിരിച്ച് നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണ്. മുതലായ സന്ദേശം വിദ്യാർത്ഥികൾക്ക് ശ്രീമതി റീനാ ഡേവിഡ് നൽകുകയുണ്ടായി ചടങ്ങിൽ.
ഹെഡ്മിസ്ട്രസ് എ. ശോഭന അദ്ധ്യക്ഷത വഹിച്ചു, ജയിംസ് ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി, സ്കൂൾ ലീഡർ യു. അഫ്രഹത്ത് ലഹരി വിരുദ്ധ സന്ദേശം ചൊല്ലി കൊടുത്തു. സി. ഇ. രസിത, പോൾ ഷിബു, അമൃത പുരുഷോത്തമൻ, എന്നിവർ സംസാരിച്ചു, കഴിഞ്ഞ ദിവസം മാഹിയിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയ പോലീസ് ഇൻസ്പെക്ടർ റീനാ ഡേവിഡിന് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രശസ്തി ഫലകം നൽകി ആദരിച്ചു.
Comments (0)