മാധ്യമ പ്രവർത്തകർക്ക് കൊമ്പുണ്ടോ

മാധ്യമ പ്രവർത്തകർക്ക് കൊമ്പുണ്ടോ

 

കേരളത്തിലെ ചില മാധ്യമ പ്രവർത്തകർക്ക് നാല് കൊമ്പും നീണ്ട ഒരു വാലും ഉണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കുറച്ച് നാളുകളായ് കണ്ട് കൊണ്ടിരിക്കുന്നത്. അവരെ നയിക്കുന്ന ഒരു സംഘടനക്കാകട്ടെ മോഡി വിരോധവും ഹൈന്ദവ വിരോധവും മാത്രമേ ഉള്ളു. സംഘടനാ തലത്തിൽ കഷ്ടപ്പെട്ട് പണിയെടുക്കുന്ന പ്രാദേശിക പത്രപ്രവർത്തകരുടെ ക്ഷേമത്തിനോ പത്രസ്ഥാപനങ്ങളിൽ നിന്ന് ന്യായമായ കൂലി വാങ്ങി കൊുക്കാനോ ഇവർക്ക് നേരമില്ല. ഒരു പ്രത്യേക വിഭാഗത്തോട് ഇവർക്കെപ്പോഴും അസഹിഷ്ണുതയാണെങ്കിൽ മറ്റു വിഭാഗം ആട്ടിപ്പുറത്താക്കിയാലും ചെരുപ്പു നക്കികളായി പുറകേ നടക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അനധികൃതമായി മദ്യകച്ചവടവും, സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് ശുപാർശയും നടത്തി നാലു കാശു സമ്പാദിക്കുന്നവരാണ് ആദർശം പ്രസംഗിക്കുന്നത്. സാധാരണക്കാരന് അവനെ ബാധിക്കുന്ന കാര്യം ജനങ്ങളെ അറിയിക്കാൻ ഒരു പത്ര സമ്മേളനം നടത്തണമെങ്കിൽ മിനിറ്റുകൾക്ക് ആയിരം രൂപ കൊടുക്കണം എന്നാൽ ഇത് പ്രസിദ്ധീകരിക്കുമോ അതുമില്ല. അങ്ങനെ ദിനംപ്രതി ലഭിക്കുന്ന പതിനായിരക്കണക്കിന് രൂപയും മറ്റ് കെട്ടിടങ്ങൾക്ക് ലഭിക്കുന്നതു വാടക തുകയും കുട്ടി മാസം ലഭിക്കുന്ന ലക്ഷകണക്കിന് രൂപ ഇവർ എന്തു ചെയ്യുന്നു. ഇവർക്ക് ഇഷ്ടമുള്ളതും ഇഷ്ടപ്പെട്ടവർക് സന്തോഷം പകരുന്ന വാർത്തകൾ മാത്രം ചെയ്യുന്നു. ചാനലുകളിലെ ചില അവതാരകർ ജഡ്ജിമാരായ് അവതരിക്കുന്നു. 'പിണറായി കടക്കു പുറത്ത് എന്ന് പറഞ്ഞപ്പോഴും 'കോഴിക്കോട് എയർപോർട്ടിൽ വനിതാ ' പത്രപ്രവർത്തകയുടെ അടിവസ്ത്രം വരെ വലിച്ചു കീറിയിട്ട് ' വായിൽ പഴം വിഴുങ്ങികളായ മറ്റു മാധ്യമ'നേതാക്കൻമാർ ' എവിടായിരുന്നു ആരുടെ കൂടെയായിരുന്നു എന്നും കേരളം മറന്നിട്ടില്ല. ജനങ്ങൾ ഇനിയെങ്കിലും ഇവരുടെ അസഹിഷ്ണുതയും അഹങ്കാരവും മനസിലാക്കണം. മാധ്യമ പ്രവർത്തകർക്ക് കൊമ്പൊന്നുമില്ലെന്ന്.