ആശപ്രവര്‍ത്തകര്‍ക്കുളള കമ്ബ്യൂട്ടര്‍ പരിശീലന പരിപാടി പൂര്‍ത്തിയായി

ആശപ്രവര്‍ത്തകര്‍ക്കുളള കമ്ബ്യൂട്ടര്‍ പരിശീലന പരിപാടി പൂര്‍ത്തിയായി

എറണാകുളം: എല്ലാ ആശ പ്രവര്‍ത്തകര്‍ക്കും കമ്ബ്യൂട്ടര്‍ സാക്ഷരത ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ ദൗത്യം അക്ഷയയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പരിശീലന പരിപാടി ജില്ലയില്‍ പൂര്‍ത്തിയായി. ജനുവരി 4 മുതല്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ 19 ഊര് ആശമാര്‍ ഉള്‍പ്പെടെ മുഴുവന്‍ ആശ പ്രവര്‍ത്തകരും പങ്കെടുത്തു.

ആശ പ്രവര്‍ത്തകരുടെ ജോലികള്‍ ഡിജിറ്റല്‍വത്കരിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നല്‍കിയത്. ഓരോ ആശ പ്രവര്‍ത്തകര്‍ക്കും 10 മണിക്കൂര്‍ നീളുന്ന പരിശീലനമാണ് നല്‍കിയത്. ജില്ലയിലെ തിരഞ്ഞെടുത്ത 131 അക്ഷയ സെന്ററുകളിലൂടെയാണ് ആശമാര്‍ക്കുള്ള കമ്ബ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.