മകരവിളക്ക് ദിനം 500 പേർക്ക് മാത്രം ശബരിമലയിൽ ദർശനാനുമതി

മകരവിളക്ക് ദിനം 500 പേർക്ക് മാത്രം ശബരിമലയിൽ ദർശനാനുമതി

തിരുവനന്തപുരം: ശബരിമലയിൽ മകരവിളക്ക് ദിവസമായ 14 ന് മുൻകൂട്ടി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് അയ്യായിരം ഭക്തർക്ക് മാത്രമേ അയ്യപ്പ ദർശനത്തിനുള്ള അനുമതി ഉണ്ടാവുകയുള്ളൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു.മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ, പരിസരത്തോ തങ്ങുവാൻ അനുവദിക്കുന്നതല്ലെന്നും പ്രസിഡണ്ട് അറിയിച്ചു.