സ്വപ്ന മാത്രമല്ല നിരവധി ഉന്നതർ വ്യാജ സർട്ടിഫിക്കറ്റ് വാങ്ങി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ വിരുദ്ധ സർട്ടിഫിക്കറ്റ് അന്വേഷണം വഴിത്തിരിവിൽ.  വ്യാജ സർട്ടിഫിക്കറ്റ് നേടാൻ സ്വപ്നയെ സഹായിച്ച സ്ഥാപനം നിരവധി ഉന്നതർക്ക് ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു കൊടുത്തിരുന്നതായി പോലീസിനു സൂചന ലഭിച്ചു. സ്വപ്ന സുരേഷിനെയും പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെയും വിഷൻ ടെക്കിനേയും മാത്രമാണ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതി ചേർത്തിട്ടുള്ളതെങ്കിലും അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുമെന്നാണ് സൂചന.

തിരുവനന്തപുരം തൈക്കാടുള്ള എഡ്യൂക്കേഷണൽ ഗൈഡൻസ് സെന്റർ എന്ന സ്ഥാപനത്തിലെ ചിലർ വഴിയാണ് പഞ്ചാബിൽ നിന്നും ഉള്ള സർട്ടിഫിക്കറ്റ് സ്വപ്നക്ക്  ലഭിച്ചത്. എയർ ഇന്ത്യ സ്റ്റാറ്റസിൽ ജോലി ചെയ്തിരുന്നപ്പോൾ ഒപ്പം ജോലിചെയ്തിരുന്ന സുഹൃത്ത് മുഖേനയാണ് സ്വപ്ന ,എഡ്യൂക്കേഷണൽ ഗൈഡൻസ് സെന്റർ നെ സമീപിക്കുന്നത്. സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും ഈ സ്ഥാപനം വഴി തിരുവനന്തപുരത്തുള്ള നിരവധിപേർ ഉന്നത ബിരുദ സർട്ടിഫിക്കറ്റുകൾ നേടിയതായാണ്  സൂചന.  ഇതിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവർ ഉണ്ട്.

അതേസമയം സ്വപ്നാ സുരേഷ് സ്പേസ് പാർക്കിലെ നിയമനത്തിനായി ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബിലെ ദേവ്  എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനത്തിൽ നിന്നാണെന്ന് ഇടനിലക്കാരായി പ്രവർത്തിച്ചവർ പോലീസിന് മൊഴി നൽകി. സർട്ടിഫിക്കറ്റിനായി ഒരു ലക്ഷത്തിലധികം രൂപ സ്വപ്നം നൽകി. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബികോം ബിരുദം നേടി എന്ന സർട്ടിഫിക്കറ്റ് നൽകിയാണ് സ്വപ്ന സുരേഷ് പെയ്ഡ് പാർക്കിംഗ് നിയമം നേടിയത്.