ഏകാബരേശ്വര ക്ഷേത്രം ചരിത്ര വിസ്മയം

ഏകാബരേശ്വര ക്ഷേത്രം ചരിത്ര വിസ്മയം

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചരിത്ര വിസ്മയമായ് കാഞ്ചിപുരത്തെ ഏകാം ബരേശ്വര ക്ഷേത്രം വാസ്തുവിദ്യ വൈദഗ്ധ്യത്തിൽ ലോകത്തെ അമ്പരിപ്പിക്കുന്നു., ആധുനിക ശാസ്ത്രം ഇത്രയധികം വികസിച്ചിട്ടും സംഘകാലത്തെ പല്ലവ, ചോള രാജാക്കൻമാർ പണി കഴിപ്പിച്ച ഈ ക്ഷേത്രത്തിൻ്റെ മാതൃകയിൽ ലോകത്തൊരിടത്തും ഒരു നിർമിതിയും നടത്താൻ സാധിച്ചിട്ടില്ല, ഈ ക്ഷേത്രഗോപുരത്തിൻ്റെ ഉയരം 54 മീറ്റർ എന്നത് ഇന്ത്യയിലെ മറ്റ് ഏത് ക്ഷേത്രഗോപുരങ്ങളിലും ഉയർന്നതാണ് എന്ന് കാണാം ദക്ഷിണ ഭാരതത്തിലെ പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഏകാബ രേശ്വര ക്ഷേത്രം " ഭൂമിയെ, പ്രതിനിധീകരിക്കുന്നു. ഈ ഗണത്തിൽ ജലം ( ജംബുകേശ്വരം), ആകാശം (ചിദംബരം) വായു, (കാളഹസ്തി ) അഗ്നി (അരുണാചലം) എന്നിവയെ പ്രതിനിധീകരിക്കുന്നു. ദ്രാവിഡ വാസ്തുവിദ്യാ പ്രകാരം നിർമിച്ചിരിക്കുന്ന ഈ ക്ഷേത്രം, ഒരു ചരിത്ര വിസ്മയം തന്നെയാണ്.