മരട് ഫ്‌ളാറ്റ് അഴിമതിയുടെ സ്‌ഫോടനം ഉത്തരവാദികൾ രക്ഷപ്പെട്ടു. നികുതി ദായകർ വിഢികൾ

മരട് ഫ്‌ളാറ്റ് അഴിമതിയുടെ സ്‌ഫോടനം ഉത്തരവാദികൾ രക്ഷപ്പെട്ടു. നികുതി ദായകർ വിഢികൾ

തീരദേശ പരിപാലന നിയമങ്ങൾ ഉൾപ്പെടെയുള്ള നിയമങ്ങൾ കാറ്റിൽ പറത്തി പണിയുയർത്തി അംബരചുംബികളായ കെട്ടിടങ്ങൾ ഒരു സ്‌ഫോടനത്തിലൂടെ തകർത്ത് നിമിഷങ്ങൾ കൊണ്ട് ഇല്ലാതായപ്പോൾ സർക്കാർ ഖജനാവിന് കോടികളാണ് നഷ്ടമായത്. എന്നാൽ ഈ അനധികൃതമായ ഇടപാടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച രാഷ്ട്രീയക്കാരും, പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല.

നികുതി കൊടുക്കുന്ന ജനങ്ങളാണ് വിഢികളായത്. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ അഴിമതി നിരോധന നിയമപ്രകാരം ഇതുവരെ അറസ്റ്റ് ചെയ്യുകയോ കേസിൽ ഉൾപ്പെടുത്തുകയൊ ചെയ്തിട്ടില്ല. സെക്രട്ടറി അഴിമതിക്കാരന്നെ ആരോപണത്തെ തുടർന്ന് തൽസ്ഥാനത്ത് നിന്ന് നീക്കാൻ ചില ശ്രമങ്ങൾ സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും അയാളെ സംരക്ഷിച്ച് മരടിൽ തന്നെ ഉറപ്പിച്ചതും രാഷ്ടീയക്കാരനായ പ്രസിഡന്റായിരുന്നു. കനാലുകളുടെയും, തോടുകളുടെയും സംരക്ഷണ ചുമതല പഞ്ചായത്തിനാണെന്നിരിക്കെ തീരദേശ പരിപാലന നിയമത്തെ കുറിച്ചു ഒരറിവുമില്ലാത്ത സെക്രട്ടറിയും, പ്രസിഡന്റും, ഫ്‌ളാറ്റു നിർമാതാവും കാരണം അഴിമതിക്ക് ജനങ്ങളുടെ നികുതി പണം അനാവശ്യമായി ചില വാക്കേണ്ടി വന്നത് നാടിന്ന് അപമാനമാണ്.

നിർമ്മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയപ്പോൾ കേരള ഹൈക്കോടതി അത് കേൾക്കാൻ പോലും നിൽക്കാതെ പിൻമാറിയത് പല സംശയങ്ങൾക്കും കാരണമായിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയെ ഈ വിഷയത്തിൽ പ്രതി ആക്കിയിട്ടുണ്ടെങ്കിലും പഞ്ചായത്ത് പ്രസിഡൻറിനെ ഒഴിവാക്കി നിർത്തിയതും അഴിമതിക്കാരെ രക്ഷിക്കാൻ വേണ്ടിയാകണം. ഈ സ്‌ഫോടനത്തിലൂടെ തകർന്നത് ഫ്‌ളാറ്റ് മാത്രമല്ല ജനങ്ങൾ നൽകിയ നികുതി പണം കൂടിയാണ്. അഴിമതിക്കാർ ശിക്ഷിക്കപ്പെടുക തന്നെ വേണം അത് ഉദ്യോഗസ്ഥനായാലും രാഷ്ട്രീയക്കാരനായാലും