കൊറൊണയുടെ പേരിൽ പോലീസ് പ്രവാസികളെ കൊള്ളയടിക്കുന്നു.

കൊറൊണയുടെ പേരിൽ പോലീസ് പ്രവാസികളെ കൊള്ളയടിക്കുന്നു.


കൊറൊണഭയന്ന് സ്വന്തം നാട്ടിലേക്ക് ജീവൻ കയ്യിലെടുത്തു കൊണ്ട് ഭയന്നോടി വരുന്ന പ്രവാസികളെ ഡൽഹി മുംബെ എയർ പോർട്ടുകളിൽ മാനസികമായി പീഡിപ്പിക്കുന്നതു. കൂടാതെ അവരെ കൊള്ളയടിക്കുകയും ചെയ്യുകയാണ് എയർപോർട്ടുകളിലെ പോലീസും ആരോഗ്യ പ്രവർത്തകരും. പോർട്ടിൽ വന്നിറങ്ങുന്നവരെ നിർബന്ധിത ക്വോറന്റെ നിന് വിധേയരാക്കുകയും അതിന് വേണ്ടി ചില വൻകിട ഹോട്ടലുകളുമായുള്ള അവിഹിത ഇടപാടുകളിലൂടെ ഒന്നര മുതൽ മൂന്ന് ലക്ഷം വരെ രൂപയാത്രക്കാരിൽ നിന്ന് കവർന്നെടുക്കുകയാണ്.

യാത്രാ വിവരങ്ങൾ മനസിലാക്കി സാമ്പത്തിക സ്ഥിതി മനസിലാക്കി ഹോട്ടലുകൾ പറയുന്ന പാക്കേജ്.നിർബന്ധിച്ച് യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കയാണ് ഇവിടങ്ങളിലെ ജീവനക്കാർ. എല്ലാ വിധ പ്രതിരോധ ചട്ടങ്ങളും പാലിച്ചുകൊണ്ട് വന്നിറങ്ങുന്നവർക്ക് കാണാൻ സാധിക്കുന്നത് ഒരു മാസ്‌ക്ക് പോലും ധരിക്കാത്ത ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയുമാണ്. ഇത് മനസിലാക്കിയ പല പ്രവാസികളും അവർ എടുത്തകൺഫേം ടിക്കറ്റ് പോലും ക്യാൻസലാക്കി യാത്ര ഉപേക്ഷിച്ചു കഴിഞ്ഞു. മുംബെയിലും ഡൽഹിയിലും എത്തുന്നവർക്കാണ് ഏറ്റവും ദുസ്സഹമായ അവസ്ഥകളെ അഭിമുഖീകരിക്കേണ്ടി വരുന്നത്.

കേരളത്തിൽ എത്തി ചേരുന്ന പ്രവാസികൾക്ക് രണ്ടര ലക്ഷം കോറന്റൻ ബഡ്ഡകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തള്ളിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേട്ടു മയങ്ങിയ പ്രവാസികൾ കാര്യങ്ങൾ ബോധ്യമായപ്പോൾ തത്ക്കാലം പ്രവാസ ലോകത്ത് തന്നെ ജീവിക്കുകയോ മരിക്കുകയോ ചെയ്യാം എന്ന നിലപാടിലാണിപ്പോൾ.