കെ.പി ബാലചന്ദ്രൻ അന്തരിച്ചു
തൃശ്ശൂർ: എഴുത്തുകാരനും വിവർത്തകനുമായ കെ പി ബാലചന്ദ്രൻ (81) അന്തരിച്ചു. വിദ്യാൻ കെ പ്രകാശത്തിന്റെ മകനായ കെ. പി ബാലചന്ദ്രൻ ടോൾസ്റ്റോയി, ദസ്തയോവിസ്കി, തസ്ലീമ നസ്റിൻ, ഡി എച്ച് ലോറൻസ്, വിക്ടർ ഹ്യൂഗോ എന്നിവരുടെ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. മികച്ച വിവർത്തകൻ ഉള്ള കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ആദ്യ 1931 തൃശ്ശൂരിലെ മണലൂരിൽ ആണ് ജനനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എഞ്ചിനീയർ, ചരിത്രകാരൻ എന്നീ നിലകളിലും പ്രശസ്തനാണ്. 15 ചരിത്രപുസ്തകങ്ങൾ അടക്കം 91 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഷെർലക് ഹോംസ് സമ്പൂർണ്ണ കൃതികൾ ആണ് വിവർത്തനം ചെയ്ത അവസാന പുസ്തകം.
Comments (0)