പരസ്യസംവിധായകനെ ആക്രമിച്ച് കാമറയും ഫോണും കവര്‍ന്ന പ്രതികള്‍ പിടിയില്‍
കൊച്ചി: പരസ്യസംവിധായകനെ ആക്രമിച്ച് ഒന്നര ലക്ഷം രൂപയുടെ കാമറയും മൊബൈല്‍ ഫോണും 15,000 രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതികളെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സനൂപ്(34), ചേര്‍ത്തല പെരുമ്ബളം സ്വദേശി സുഭീന്ദ്രന്‍ (25) എന്നിവരാണ് പിടിയിലായത്. നോര്‍ത്ത് പൊലീസ് സ്റ്റേഷന് സമീപത്താണ് ആക്രമണവും കവര്‍ച്ചയും നടന്നത്.
സി.സി ടി.വി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍, പ്രതികള്‍ പരാതിക്കാരനെ കവര്‍ച്ച ചെയ്ത് കടന്നുകളയാന്‍ ഉപയോഗിച്ച കാറിെന്റ നമ്ബര്‍ ലഭിച്ചിരുന്നു.
തുടര്‍അന്വേഷണത്തില്‍ വൈറ്റിലയിലെ വാടകവീട്ടില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. വിവിധ സ്ഥലങ്ങളില്‍ വില്‍പന നടത്തിയ കാമറയും മൊബൈല്‍ ഫോണും കണ്ടെടുത്തു. എറണാകുളം ടൗണ്‍ നോര്‍ത്ത് എസ്.ഐ വി.ബി. അനസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എന്‍.ആര്‍. രമേശന്‍, വിനീത്, അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Comments (0)