ലൈഫ് മിഷൻ ഫ്ലാറ്റ്: വിജിലന്‍സ് നേതൃത്വത്തിൽ ബലപരിശോധ
വടക്കാഞ്ചേരി : വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ ബലപരിശോധനയ്ക്കായി വിദഗ്ധരുമായി വിജിലൻസ് അന്വേഷണസംഘമെത്തി. വിജിലൻസ് ഡിവൈ.എസ്.പി. എം. അനിൽകുമാറിൻറെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചരൽപ്പറമ്പിലെത്തുന്നത് ഇത് രണ്ടാം തവണയാണ്. ഒരു മാസം മുൻപ് വിദഗ്ധരുമായെത്തി റീബൗണ്ട് സാങ്കേതിക സംവിധാനത്തിൽ തൂണുകൾ പരിശോധിച്ചിരുന്നു.ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് ശേഖരിച്ച് സാമ്പിളുകൾ ആദ്യം വിജിലൻസ് കോടതിയിൽ ഹാജരാക്കും. കോടതി അനുമതിയോടെ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയജുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി. എം.അനിൽകുമാർ പറഞ്ഞു.
നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും വിജിലൻസ് അന്വേഷിക്കുന്നത്. നിർമാണത്തിലെ അപാകം സംബന്ധിച്ച് ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് ബലപരിശോധന. പാലാരിവട്ടം പാലത്തിൻറ ബലപരിശോധന നടത്തിയവരും വിദഗ്ധസംഘത്തിലുണ്ട്.വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലുൾപ്പെടുന്ന ചെമ്പുച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജിലൻസ് സംഘം പരിശോധന നടത്തി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറ ഭാഗമായി സ്കൂളിലെ പുതിയ കെട്ടിടനിർമാണത്തിൽ അഴിമതിയും ഗുണനിലവാരക്കുറവും ആരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന.
Comments (0)