അനധികൃതമായി അടിച്ച മണ്ണ് തിരിച്ച് വാരി ചാലക്കുടി നഗരസഭയുടെ വാഹനങ്ങൾ
അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ ഭൂമാഫിയകളെ സഹായിക്കാൻ നഗരസഭയുടെ സ്വന്തം വാഹനത്തിൽ മണ്ണടിച്ച് തണ്ണീർത്തടങ്ങളിലേക്ക് വഴിയൊരുക്കാൻ കൂട്ട് നിന്ന ചാലക്കുടി നഗരസഭ പരാതികളെ തുടർന്ന് മണ്ണ് തിരിച്ച് വാരുന്നു
വിചിത്രമായ ഈ കാഴ്ചകൾ ചാലക്കുടിയിൽ നിന്ന് .
ചാലക്കുടി നഗരസഭയിലെ മുപ്പതാം വാർഡിലെ NH 544 നോട് ചേർന്ന് കിടക്കുന്ന പുത്തുപറമ്പ് പടശേഖരത്തിലേക്കുള്ള സ്വകാര്യ പാതയിലാണ് മണ്ണടിച്ചത് തിരിച്ച് വാരിയത് . 20 ലോഡ് മണ്ണടിച്ചതിൽ 4 ലോഡ് മാത്രമാണ് തിരിച്ച് വാരിയത്. വില്ലേജ് ഓഫീസർ അടക്കമുള്ളവർ പരാതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് കണ്ണടക്കുന്ന സ്ഥലം കൂടിയാണിത്
ഭരണം മാറിയതോടെ ഭൂമാഫിയകളുടെ പഴയ ഉന്നമായിരുന്ന ഈ പാടശേഖരം ലക്ഷ്യം വച്ച് ഭൂമി നികത്താൻ ശ്രമിക്കുന്നതിൻ്റെ ആദ്യപടിയായാണ് ഇവിടേക്കുള്ള സ്വകാര്യ പാതയിലേക്ക് നഗരസഭ വാഹനങ്ങളിൽ തന്നെ കഴിഞ്ഞ ആഴ്ചകളിൽ മണ്ണെത്തിച്ചത് , ബി ജെ പി അടക്കമുള്ള സംഘടനകൾ ഇടപ്പെട് ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു
വാർഡിലെ നിലവിലെ കൗൺസിലറുടെ ബന്ധുക്കളുടെ അടക്കം ഭൂമി നഗരസഭയുടെ സ്വന്തം വണ്ടികൾ ഉപയോഗിച്ച് മണ്ണടിച്ച് നികത്താൻ ശ്രമിക്കുന്ന ഈ സ്വകാര്യ റോഡിൻ്റെ വശങ്ങളിൽ ഉണ്ടെന്നത് യാദൃശ്ചികമല്ലെന്നും ബി ജെ പി ആരോപിച്ചിരുന്നു
-അജിതാ ജയ്‌ഷോര്‍
Comments (0)