ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി: മോണിങ് കണ്‍സല്‍റ്റ് സംഘടിപ്പിച്ച സര്‍വേയില്‍
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വെ ഫലം. ഗ്ലോബല്‍ ഡിസിഷന്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മോണിങ് കണ്‍സല്‍റ്റ് സംഘടിപ്പിച്ച സര്‍വേയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മറ്റു ലോക നേതാക്കളെ പിന്തള്ളി ഒന്നാമതെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനത്തോളം ആള്‍ക്കാരാണ് മോദിക്ക് അംഗീകാരം ചൊരിഞ്ഞത്. മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രിയാസ് മാനുവല്‍ ലോപ്പസ് (63%), ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആന്റണി ആല്‍ബനീസ് (58%), ഇറ്റലിയില്‍ അധികാരഭൃഷ്ടനായ മരിയൊ ദ്രാഗി (54%), സ്വിസ് നേതാവ് ഇഗ്നാസിയൊ കസിസ് (52%) എന്നീ ലോകനേതാക്കള്‍ക്കു മാത്രമാണ് തദ്ദേശവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ പകുതിയിലേറെ നാട്ടുകാരുടെ സമ്മതി നേടാനായത്. ഓഗസ്റ്റ് 17നും 23 നും ഇടയിലായിരുന്നു മോണിങ് കണ്‍സല്‍റ്റ് സര്‍വേ സംഘടിപ്പിച്ചത്.
Comments (0)