ആലുവ: യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായ് കോടികൾ തട്ടിച്ച ആലുവ ഉളിയന്നൂർ സൽമയും ഭർത്താവ് അഷ്റഫിനുമെതിരെ പണം തട്ടിപ്പിനും ജോലി തട്ടിപ്പിൻ്റെ പേരിൽ കബളിപ്പിച്ചു വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് വധിക്കുമെന്ന ഭീഷണിയോടെ രാത്രി വീട്ടിൽ കയറി ഗുണ്ടകളുമായ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും സംബന്ധിച്ച്, ആലുവ പോലീസിന് നൽകിയ പരാതികളിൽ ഒരു നടപടികളും സ്വീകരിക്കാത്തതിനാൽ ഭയത്തോടെ കബളിപ്പിക്കപ്പെട്ടവരുടെ വീടിന് മുൻപിൽ സത്യഗ്രഹമിരിക്കുകയാണ് പണം നഷ്ടപ്പെട്ടവരിൽ ചിലർ, ഒന്നാം തീയതി തുടങ്ങിയ സമരം അഞ്ചു ദിവസം പിന്നിട്ടിട്ടും കബളിപ്പിച്ച വരെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കാനൊ പോലിസ് തയ്യാറാകുന്നില്ല എന്നാണാക്ഷേപം, സൽമ അഷറഫ് ദമ്പതികൾ പലരിൽ നിന്നായി രണ്ട് കോടി അറുപത് ലക്ഷത്തിലധികം തട്ടിച്ചെടുത്ത പണം വിദേശത്തുള്ള മക്കളെ ഏല്പിച്ചിരിക്കുകയാണെന്നും ഈ തട്ടിപ്പിൻ്റെ ഗുഢാലോചനയിൽ അവരുടെ മക്കളുടെ പേരിലും കേസെടുക്കണമെന്നാണ് പണം നഷ്ടപ്പെട്ടവർ ആവശ്യപ്പെടുന്നത്, വീടിന് മുൻപിൽ നടത്തുന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് പണം നഷ്ടമായവരുടെ വീട്ടിൽ ഗുണ്ടകളുമായ് ചെന്നത് ക്യാമറകൾ പരിശോധിച്ചാൽ ബോധ്യമാവുമെന്നും അവരുടെ വണ്ടികൾ സഹിതം പോലിസ് പിടിച്ചെടുക്കാൻ പോലീസ് തയ്യാറാകണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു. ദമ്പതികളാവട്ടെ എറണാകുളം ആലപ്പുഴ ജില്ലകളിലെ കുപ്രസിദ്ധ ഗുണ്ടകളുടെ അകമ്പടിയോടെ ആയുധങ്ങളോടെയാണ് പുറത്ത് ഇറങ്ങി നടക്കുന്നതെന്നും നാട്ടുകാരും ആരോപിക്കുന്നു., ഒരു കുടുംബത്തിലെ ഒന്നിലധികം പേരെ കാനഡയിൽ ജോലി വിസ വാഗ്ദാനം ചെയ്ത് പതിനാല് ലക്ഷം രൂപയാണ് വാങ്ങിച്ചിരിക്കുന്നത്, തട്ടിപ്പുകാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ സംസ്ഥാനത്തിനും പുറത്ത് നിന്നും ഇവർ പലരിൽ നിന്നും കബളിപ്പിച്ച് വാങ്ങിയ കോടികളുടെ കണക്കുകൾ വെളിച്ചത്തു വരുമെന്നും തട്ടിപ്പിനിരയായവർ പറയുന്നു. ഇതിനിടയിൽ ഇത് സംബന്ധിച്ച് വർത്ത ചെയ്ത വനിതാ മാധ്യമ പ്രവർത്തകയെ തീർത്തു കളയുമെന്ന് ആക്രോശിച്ച് സൽമ എന്ന സ്ത്രീ വാട്ട്സാപ്പ്കോളുകളിലൂടെ മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതും സ്പെഷൽ ബ്രാഞ്ചിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്
Comments (0)