ഇടുക്കി സീതത്തോട് മുണ്ടംപാറയില്‍ മുണ്ടംപാറ പ്ലാത്താനത്ത് ജോണിന്റെ ഭൂമി വിണ്ടുകീറി
ഇടുക്കി : കനത്തമഴയില്‍ സീതത്തോട് മുണ്ടംപാറയില്‍ ഭൂമി വിണ്ടുകീറി. മുണ്ടംപാറ പ്ലാത്താനത്ത് ജോണിന്റെ വീടിന് സമീപമാണ് വിണ്ടുകീറല്‍ ഉണ്ടായത്. റോഡും, വീടിന് മുന്നിലും ഭൂമി വിണ്ടുകീറിയിട്ടുണ്ട്. ജോണിന്റെ തൊഴുത്ത് രണ്ടായി വിണ്ടുകീറി. 2018ല്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയാണ് മുണ്ടംപാറ. അന്ന് രണ്ട് മരണം സംഭവിക്കുകയും മൂന്ന് വീടുകള്‍ തകരുകയും ചെയ്തിരുന്നു. പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കക്കി - ആനത്തോട് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ രേഖപ്പെടുത്തയത് 165 മില്ലീമീറ്റര്‍ മഴയാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകടകരമായി തുടരുകയാണ്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. മഴയെ തുടര്‍ന്ന് 9 ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.



Editor CoverStory


Comments (0)