വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു

വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ആരംഭിച്ചു. കുഴിക്കാട്ടുമൂലയിലെ സെൻട്രൽ വെയർഹൗസ് കോർപറേഷൻ്റെ ഗോഡൗണിലാണ് പരിശോധനകൾ നടക്കുന്നത്. ഭാരത് ഹെവി ഇലക്ടിക്കൽസ് ലിമിറ്റഡിലെ എഞ്ചിനീയർമാരുടെ അഞ്ചംഗ സംഘമാണ്  നേതൃത്വം നൽകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങൾ മുംബൈയിലെ താനെ , പാൽഗർ ജില്ലകളിൽ നിന്നുമാണ് എത്തിച്ചത്. ഡിസംബർ 25 നു ജില്ലയിലെത്തിയ യന്ത്രങ്ങളുടെ  ആദ്യ ഘട്ട പരിശോധന ഡിസംബർ 26നാണ് ആരംഭിച്ചത്. 5100 കൺട്രോൾ യൂണിറ്റുകളും 4500 ബാലറ്റ് യൂണിറ്റുകളും 5600 വി.വി പാറ്റുകളുമാണ് ഇവിടെയുള്ളത്. പരിശോധനകളുടെ തത്സമയ ദൃശ്യങ്ങൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിൽ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ഗോഡൗണിലെത്തി പരിശോധനകൾ നിരീക്ഷിക്കാം. ഒരു മാസം കൊണ്ടാണ് പരിശോധനകൾ പൂർത്തിയാകുക.