തമിഴ്‌നാട്ടില്‍ പയറ്റിയ തന്ത്രം ലോകസഭ തെരഞ്ഞെടുപ്പില്‍ സിപിഎം പ്രയോഗിക്കാന്‍ ധാരണ
ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങലും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്ത് സി പി എം പൊളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിവിധ ചര്‍ച്ചകള്‍ക്കൊടുവി ല്‍ തമിഴ്നാട്ടില്‍ വിജയിപ്പിച്ചെടുത്ത തന്ത്രം ഏറ്റെടുക്കാനുള്ള ധാരണയാണ് സിപിഎം പൊളിറ്റ് ബ്യൂറോയിലുണ്ടായത്. എം കെ സ്റ്റാലിന്‍ തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപെട്ടപ്പോള്‍ ഡിഎംകെയ്ക്കൊപ്പം സിപിഎം, കോണ്‍ഗ്രസ് എന്നിവരും സംഖ്യത്തിലാണ് മത്സരിച്ചത്. ഈ തന്ത്രം വിവിധ സംസ്ഥാനങ്ങളില്‍ പയറ്റുന്നതാണ് നല്ലതെന്ന അഭിപ്രായത്തിലാണ് സിപിഎം .പ്രതിപക്ഷ ഐക്യം തന്നെയായിരുന്ന പിബി യോഗത്തിലെ പ്രധാന ചര്‍ച്ച. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നടന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ദേശീയതലത്തില്‍ സഖ്യം ഉണ്ടാകില്ലെന്ന ധാരണയിലും എത്തിയതായാണ് വിവരം. അതേസമയം സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി യോജിച്ച് സഖ്യം ഉണ്ടാക്കും. ബിജെപിക്കെതിരെ തമിഴ്നാട് മോഡല്‍ സഖ്യത്തിന് സംസ്ഥാനങ്ങളില്‍ ശ്രമിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ ധാരണ. ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര ജനാധിപത്യ പാര്‍ട്ടികളുമായി സഹകരിക്കുന്നതില്‍ പ്രാധാന്യം നല്‍കാമെന്നാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. ഇന്നത്തെ സിപിഎം പിബി യോഗം അവസാനിച്ചെങ്കിലും വിഷയത്തില്‍ നാളെയും ചര്‍ച്ച തുടരും.
Comments (0)