ഐസ് ബ്ലോക്കുകൾ ഉപയോഗിച്ച് ചാരായം വറ്റുന്നതിനിടയിൽ പ്രതി പിടിയിൽ
അജിതാ ജയ്ഷോർ
സ്‌പെഷൽ കറസ്‌പോണ്ടന്റ്, കവർ സ്റ്റോറി
Mob:9495775311
തൃശൂർ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ രാത്രികാല റെയ്ഡിനിടെ പുതിയ രീതിയിൽ ഐസ് ബ്ലോക്കുകൾ ഉപയോഗിച്ച് ചാരായം വാറ്റിയ ആൾ പിടിയിൽ. ആലുംകുന്നു ദേശത്ത് വേളശ്ശേരി വീട്ടിൽ ജോസഫ് മകൻ ഷാജിയാണ് പിടിയിലായത്. തൃശൂർ അസ്സിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി. എ. സലീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി. ജിജു ജോസിന്റെ നേതൃത്ത്വത്തിൽ ആയിരുന്നു റെയ്ഡ്. തിരൂർ ആലും കുന്ന് ദേശത്ത് ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിനരികെ കുറ്റിക്കാടുകൾക്കിടയിലിരുന്നു ചാരായം വാറ്റി കൊണ്ടിരുന്നപ്പോഴാണ് പ്രതി പിടിയിലായത്.
പ്രതിയിൽ നിന്നും 22.400 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടികൂടി. ചാരായം വാറ്റുമ്പോൾ ഇടയ്ക്കിടെ വെള്ളം മാറ്റുന്നത് ഒഴിവാക്കുന്നതിനാണ് ഐസ് ബ്ലോക്കുകൾ ഉപയോഗിച്ചിരുന്നത്. കോട്ടയത്ത് ടൈൽസ് വർക്കുകൾ ചെയ്തു കൊണ്ടിരുന്ന പ്രതി അവിടെ വെച്ചാണ് ഈ രീതി പഠിച്ചതെന്ന് പറഞ്ഞു. ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യം ലഭിക്കാത്ത അവസ്ഥ ആയിരുന്നതിനാലാണ് ഇപ്രകാരം ചാരായം വറ്റിയത്.
പ്രീവന്റിവ് ഓഫീസർമാരായ ജീൻ സൈമൺ, ടി. എസ്. സുരേഷ് കുമാർ, സി. എ. സുരേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ. വി. രാജേഷ്, ഡിക്സൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. കെ. സെൽവി, ടി. സി. അനീഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Comments (0)