മില്ലറ്റ് മിഷൻ കേരളയുടെ പാലക്കാട് ജില്ലാ കൺവെൻഷൻ ആദിവാസി സംരക്ഷണ സംഘം നേതാവ് നീളിപ്പാറ മാരിയപ്പൻ ഉദ്ഘാടനം ചെയ്തു.

മില്ലറ്റ് മിഷൻ കേരളയുടെ പാലക്കാട് ജില്ലാ കൺവെൻഷൻ ആദിവാസി സംരക്ഷണ സംഘം നേതാവ് നീളിപ്പാറ മാരിയപ്പൻ ഉദ്ഘാടനം ചെയ്തു.
ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം 2023 മില്ലറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറുധാന്യങ്ങളായ ചാമ, റാഗി, തിന, കമ്പ്, കുതിരവലി, വരക്, പനിവരക് എന്നിവ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകരും, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭകരും പങ്കെടുക്കുന്ന മില്ലറ്റ് മിഷൻ കേരളയുടെ പാലക്കാട് ജില്ലാ കൺവെൻഷൻ ടൌൺ റെയിൽവേ സ്റ്റേഷനടുത്തുള്ള പാലക്കാട്‌ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് ഇന്ന്(08.07.2023) നടന്നു.ആദിവാസി സംരക്ഷണ സംഘം നേതാവ് നീളിപ്പാറ മാരിയപ്പൻ കഴിഞ്ഞ 40 വർഷത്തെ ചെറുധാന്യ കൃഷിയുടെ അനുഭവങ്ങൾ പങ്ക് വെച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചെറുധാന്യങ്ങൾ പ്രകൃതി-ജൈവകൃഷിയിലൂടെ എങ്ങിനെ ഉൽപാദിപ്പിക്കാം എന്ന വിഷയത്തിൽ പ്രകൃതി കൃഷി പ്രചാരകനായ കെ.എം.ഹിലാൽ ക്ലാസ്സെടുക്കും. ചെറുധാന്യങ്ങളുടെ പ്രാധാന്യം, ഉപയോഗരീതി എന്നിവയെ സംബന്ധിച്ച് ദീപാലയം ധനപാലൻ ചർച്ച നയിച്ചു. പാലക്കാട് ജില്ലയിലെ 88 പഞ്ചായത്തുകളിലുമുള്ള സ്കൂളുകളിലും, കോളേജുകളിലും മില്ലറ്റ് മിഷൻ കേരളയും, ദേശീയ ഹരിത സേനയും സംയുക്തമായി നടത്തുന്ന മില്ലെറ്റ് ക്യാമ്പയിനുകളെ സംബന്ധിച്ച് കൺവെൻഷൻ രൂപരേഖ തയ്യാറാക്കും. സംസ്ഥാന സർക്കാരിന്റെ കൃഷിക്കൂട്ടം പദ്ധതിയുമായി സഹകരിച്ച് പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചെറുധാന്യകൃഷിയും, സംരംഭങ്ങളും തുടങ്ങുന്നവർക്കാവശ്യമായ സാങ്കേതിക നിർദേശങ്ങൾ കൺവെൻഷൻ ചർച്ച ചെയ്തു. മില്ലറ്റ് മിഷൻ കേരളയുമായി സഹരിക്കുന്ന സംരംഭങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളും, അവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ, സംരംഭകർ, സാമൂഹ്യപ്രവർത്തകർ എന്നിവർ കാലത്ത് 10 മണിക്ക് മുൻപേ എത്തിചേർന്നു എന്ന് സംഘാടകർ അറിയിച്ചു.