ഏകീകൃത വ്യക്തിനിയമം, അഭിഭാഷകരുടെയും പൊതു സമൂഹത്തിൻ്റെയും പ്രതികരണം രേഖപ്പെടുത്തണം,, അഡ്വ.പി.കൃഷ്ണദാസ്

ഏകീകൃത വ്യക്തിനിയമം, അഭിഭാഷകരുടെയും പൊതു സമൂഹത്തിൻ്റെയും പ്രതികരണം രേഖപ്പെടുത്തണം,, അഡ്വ.പി.കൃഷ്ണദാസ്
ഏകീകൃത വ്യക്തിനിയമം, അഭിഭാഷകരുടെയും പൊതു സമൂഹത്തിൻ്റെയും പ്രതികരണം രേഖപ്പെടുത്തണം,, അഡ്വ.പി.കൃഷ്ണദാസ്
ഏകീകൃത സിവിൽ നിയമവുമായി ബന്ധപ്പെട്ട് ലോ കമ്മീഷൻ ക്ഷണിച്ചിട്ടുള്ള നിർദ്ദേശങ്ങൾക്ക് അഭിഭാഷകരും പൊതുസമൂഹവും നീതിയുക്തമായ പ്രതികരണം രേഖപ്പെടുത്താനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് ബി ജെ പി ലീഗൽ സെൽ സംസ്ഥാന കൺവീനർ അഡ്വ. പി കൃഷ്ണദാസ് പറഞ്ഞു. ലോ കമ്മീഷന്റെ നിർദ്ദേശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സമൂഹത്തിൽ നടക്കുന്ന പ്രചരണം ഭരണഘടനയുടെ അന്തസ്സിനെയും വ്യക്തി നിയമങ്ങളുടെ കൃത്യത വരുത്താനുള്ള ശ്രമത്തെയും പിന്നോട്ടടിപ്പിക്കുന്നതാണ്. എല്ലാ വിഭാഗം ജനങ്ങളും നിയമാനുസൃതവും ഭരണഘടന അനുസൃതവുമായി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമങ്ങൾ പരിരക്ഷിക്കുന്നതിനും ലോ കമ്മീഷൻ നടത്തുന്ന പ്രവർത്തനങ്ങളിൽ സത്യസന്ധമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കണം. ജനങ്ങളുടെ പൊതു അഭിപ്രായം നിയമനിർമ്മാണത്തിന് കൂടുതൽ ശക്തി പകരുന്നതാണ്. ബിജെപി ലീഗൽ സെല്ലിന്റെ സംസ്ഥാന നേതൃ യോഗം എറണാകുളത്ത് സംസ്ഥാന കൺവീനർ Adv P കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ലീഗൽ സെൽ സംസ്ഥാന ജോയിൻറ് കൺവീനർ അഡ്വക്കേറ്റ് രഞ്ജിത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ലീഗൽസൽ സംസ്ഥാന ജോയിൻറ് കൺവീനർമാരായ അഡ്വക്കേറ്റ് സി ദിനേശ്, അഡ്വക്കേറ്റ് ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. കേരള ബാർ കൗൺസിൽ അഴിമതി സംബന്ധിച്ച കേസ് കൂടുതൽ കാര്യക്ഷമമായി അന്വേഷണം നടക്കാത്തതിൽ ലീഗൽ സെൽ ആശങ്ക രേഖപ്പെടുത്തി. അഭിഭാഷകരുടെ ക്ഷേമനിധി കുടിശ്ശിക പലിശരഹിതമായി അടയ്ക്കുന്നതിന് ബാർ കൗൺസിൽ തീരുമാനിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജൂനിയർ അഭിഭാഷകരുടെ എൻറോൾമെൻറ് ഫീസ് കുറയ്ക്കുന്നതിനുള്ള നടപടി കോടതി ഉത്തരവിന് അനുസരിച്ച് നടപ്പാക്കണം എന്നും യോഗം ആവശ്യപ്പെട്ടു. അഡ്വക്കറ്റ് സിനു ജി നാഥ് സ്വാഗതവും അഡ്വ. എ. ആർ.സന്തോഷ് കൃതജ്ഞതയും രേഖപ്പെടുത്തി.