മലപ്പുറത്ത് അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടി കൂടി
മലപ്പുറം : മലപ്പുറം തിരൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 50 കിലോയിലധികം കഞ്ചാവ് പിടികൂടി.കോട്ട് കല്ലിങ്ങല്ലിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിൽപ്പന നടത്തിവന്ന കുറക്കത്താണി സ്വദേശി കല്ലൻ ഇബ്രാഹിമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ താമസിച്ച ലോഡ്ജ് മുറിയിലും കാറിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പിടികൂടിയ കഞ്ചാവിന് അരകോടി രൂപയോളംഅന്താരാഷ്ട്ര വിപണിയിൽ വിലയുണ്ട്.
കൂടാതെ ലഹരിവസ്തുക്കളുടെ വിൽപനയിൽ നിന്നും സ്വരൂപിച്ച 75,000 രൂപയും എക്സൈസ് കണ്ടെടുത്തു.



Author Coverstory


Comments (0)