കമൃൂണിറ്റി കിച്ചണ്‍-വാര്‍ത്ത ചോര്‍ത്തല്‍-നെടുമ്പാശ്ശേരി CPMല്‍ പുതിയ പോര്‍മുഖം തുറക്കുന്നൂ

കമൃൂണിറ്റി കിച്ചണ്‍-വാര്‍ത്ത ചോര്‍ത്തല്‍-നെടുമ്പാശ്ശേരി CPMല്‍ പുതിയ പോര്‍മുഖം തുറക്കുന്നൂ

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് കമൃൂണിറ്റി കിച്ചണില്‍ ബാക്കി വന്ന തുക പങ്കിട്ടെടുത്ത തെറ്റുകാരായവരെ ഒഴിവാക്കി.  ആ തെറ്റ് ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെ പുറത്താക്കല്‍ , തരം താഴ്ത്തല്‍ എന്നീ കടുത്ത അച്ചടക്ക നടപടികള്‍ക്ക് ഏരിയക്കമ്മിറ്റി തീരുമാനമെടുത്തതോടെ ഒരു കാലത്ത് വിഭാഗീയതയുടെ അക്കാദമി എന്ന് കുപ്രസിദ്ധി നേടിയ , നെടുമ്പാശ്ശേരി CPM ല്‍ വീണ്ടും വിഭാഗീയതയുടെ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്. ഔദൃോഗീക പക്ഷത്ത് നേരത്തെ തന്നെയുള്ള  രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് പകപോക്കല്‍ എങ്കിലും വി.എസ്. പക്ഷത്തെ അവശേഷിക്കുന്ന ചില നേതാക്കളും ഇതിനോടൊപ്പം ചേര്‍ന്നിട്ടുണ്ട്.

കമൃൂണിറ്റി കിച്ചണില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയ പാര്‍ട്ടി അംഗങ്ങള്‍ പ്രതിഫലം കെെപ്പറ്റിയ വാര്‍ത്ത ചോര്‍ത്തി നല്‍കി എന്ന വിഷയത്തില്‍ പാര്‍ട്ടിയിലെ ജനസ്വാധീനം ഉള്ളവരും പ്രമുഖരുമായ 5 പേര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടിക്ക് തീരുമാനമെടുത്തിരുന്നൂ. എന്നാല്‍ കമൃൂണിറ്റി കിച്ചണുകളുടെ സര്‍ക്കാര്‍ ഉത്തരവിന്‍ പ്രകാരം , ഇതില്‍ സഹകരിക്കുന്ന ആര്‍ക്കും തന്നെ ഓണറേറിയമോ മറ്റ് പ്രതിഫലമോ ലഭിക്കുന്നതല്ല എന്ന് വൃക്തമാണ് എന്നിരിക്കെ , ബാക്കി വന്ന വലിയൊരു തുക പങ്കിട്ടെടുത്തവരാണ് യഥാര്‍ത്തത്തില്‍ തെറ്റുകാര്‍ എന്നിരിക്കെ , ഈ നടപടി പാര്‍ട്ടി നിലപാടിനും.

മുഖൃമന്ത്രിയുടെ നിലപാടിനും വിരുദ്ധവും തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്നതും , തെറ്റ് ചൂണ്ടിക്കാട്ടിയവരെ ശിക്ഷിക്കുന്നതും ആയ വെെരുദ്ധമായ നിലപാടാണെന്നും ഒരു വിഭാഗം പറയുന്നു. തീരുമാനം ജില്ലാക്കമ്മിറ്റിയുടെ തീരുമാനത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘകാലമായി നോട്ടമിട്ടിരുന്ന ചിലരെ സംഘടനാപരമായി ഉന്‍മൂലനം ചെയ്യുവാനും കൂടാതെ വരുംകാല സംഘടനാ സമ്മേളനങ്ങളില്‍ ഇവര്‍ക്ക് ലഭിച്ചേക്കാവുന്ന സ്വാഭാവീകമായ സ്ഥാനക്കയറ്റങ്ങള്‍ക്ക് ഇപ്പോഴെ തടയിടാനും രാഷ്ട്രീയ ഭാവി നശിപ്പിക്കുവാനും പാര്‍ട്ടിയിലെ ഒരു വിഭാഗം ഈ വിഷയത്തെ സമര്‍ഥമായി ഉപയോഗിച്ചുവെന്നും ഏരിയാ സെക്രട്ടറിയും , യോഗത്തിനെത്തിയ ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളും ഇതിന് കൂട്ട് നിന്നുവെന്നും ആണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ഏരിയാക്കമ്മിറ്റി വിശദീകരണം ആവശൃപ്പെട്ടതനുസരിച്ച് ഇവര്‍ സമര്‍പ്പിച്ച വിശദീകരണ കത്തുകള്‍ക്കൊപ്പം ഹാജരാക്കിയ CD പരിശോധിക്കുവാന്‍ ഏരിയക്കമ്മിറ്റി സെക്രട്ടറി തയ്യാറായില്ല എന്നാണ് അറിയാന്‍ കഴിഞത്. ഇവരെ മോശക്കാരാക്കി ചിത്രീകരിച്ച് നടപടിയെടുക്കാന്‍ മറുവിഭാഗം തന്നെ വൃാജസാക്ഷികളെ ഉണ്ടാക്കി വാര്‍ത്ത കൊടുത്തതാണ് എന്ന് മാത്രമല്ല വാര്‍ത്തക്ക് പിന്നില്‍ പാര്‍ട്ടി ഏരിയാക്കമ്മിറ്റി അംഗങ്ങളായ ടി.വി.പ്രദീഷും , ഇ.എം.സലീമും പഞ്ചായത്ത് വെെസ്പ്രസിഡന്‍ഡും ലോക്കല്‍കമ്മിറ്റി അംഗവുമായ പി.സി.സോമശേഖരനുമാണെന്ന് സംശയിക്കുന്നു.എന്നാല്‍ CD യില്‍ കഴമ്പില്ലെന്നും നടപടിക്ക് വിധേയരായവര്‍ നടത്തുന്ന പൊള്ളയായ വാദങ്ങളുമാണ് ഇവയെന്നും മറുവിഭാഗം വാദിക്കുന്നു . ഇത് പാര്‍ട്ടിക്ക് അകത്തും പുറത്തും വൃതൃസ്ഥ അഭിപ്രായങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

സംഭവങ്ങളുടെ യാഥാര്‍ഥൃം മറ്റൊരു വഴിത്തിരിവിലേക്കാണെന്ന സൂചനയുണ്ട് . പഞ്ചായത്ത് തിരഞെടുപ്പ് ആസന്നമായ വേളയിലെ ഈ നടപടി പാര്‍ട്ടി വൃത്തങ്ങളില്‍ വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത് , CPM ന്റെ പഞ്ചായത്തിലെ തുടര്‍ ഭരണ സാധൃതകള്‍ക്ക് വലിയ തോതിലുള്ള മങ്ങലാണ് ഇതുമൂലം നെടുമ്പാശ്ശേരിയില്‍ സംഭവിച്ചിരിക്കുന്നത്.