ട്രാക്ടര്‍ റാലി സംഘര്‍ഷം ; മരിച്ച കര്‍ഷകന്റെ കുടുംബം ഡല്‍ഹി ഹൈക്കോടതിയില്‍
ഡല്‍ഹി : റിപ്പബ്ലിക്ക് ദിന പരേഡില്‍ നടന്ന ട്രാക്ടര്‍ റാലി സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകന്‍ നവറീത് സിങ്ങിന്റെ കുടുംബം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നവറീതിന്റെ മരണത്തെ സംബന്ധിച്ച് പൊലീസ് വിശദീകരണം വിശ്വസിക്കാനാവില്ലെന്നും ഇതുസംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് കുടുംബത്തിന്‍റെ പ്രധാന ആവശ്യം.
സംഘര്‍ഷത്തിനിടെ ഉണ്ടായ കര്‍ഷകന്റെ മരണം വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ട്രാക്ടര്‍ മറിഞ്ഞുള്ള അപകടത്തില്‍ കര്‍ഷകന്‍ മരിച്ചെതെന്നാണ് ഡല്‍ഹി പോലീസ് ഭാഷ്യം .അതേസമയം, കേന്ദ്രം ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന സമരം കൂടുതല്‍ ശക്തമാക്കുകയാണ് കര്‍ഷക സംഘടനകള്‍.



Author Coverstory


Comments (0)