മുഖ്യമന്ത്രിയെയും കസ്റ്റംസ് ചോദ്യം ചെയ്യുമോ?

മുഖ്യമന്ത്രിയെയും കസ്റ്റംസ് ചോദ്യം ചെയ്യുമോ?

തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരിക്കുന്നത്. കോടതിയില്‍ കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ വെട്ടിലാക്കുന്ന ഗുരുതര കണ്ടെത്തലുകള്‍ ഉള്ളത്. മന്ത്രിമാരുടെ നിയമ വിരുദ്ധ ഇടപാടുകളെക്കുറിച്ചും സ്വപ്‌ന മൊഴിയില്‍ പറയുന്നുണ്ട്. വിവിധ പദ്ധതികളില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ കോടികളുടെ കമ്മീഷന്‍ കൈപ്പറ്റിയെന്നും സ്വപ്‌ന മൊഴിയില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ കസ്റ്റംസിന്റെ അടുത്ത നീക്കമാണ് ഏവരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയടക്കം മന്ത്രിമാരെ ചോദ്യം ചെയ്‌തേക്കുമോ എന്നതാണ് അറിയേണ്ടത്. ചോദ്യം ചെയ്യാന്‍ ഒരു നിയമ തടസവും ഇല്ലെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഉന്നത അധികൃതരില്‍ നിന്ന് ഇതിനായുള്ള അനുമതിക്കായി കസ്റ്റംസ് നീക്കം തുടങ്ങിയിട്ടുണ്ട്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അടക്കമുള്ളവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് തേടേണ്ടതുണ്ട്.