ഭൂപരിഷ്കരണത്തിലൂടെ ചതിക്കപ്പെട്ടവർ: കൊടി പിടിക്കാൻ വിധിക്കപ്പെട്ടവർ- അജിതാ ജയ്‌ഷോര്‍

ഭൂപരിഷ്കരണത്തിലൂടെ ചതിക്കപ്പെട്ടവർ: കൊടി പിടിക്കാൻ വിധിക്കപ്പെട്ടവർ- അജിതാ ജയ്‌ഷോര്‍

കേരളത്തിലെ പതിനായിരക്കണക്കിന് ആദിവാസി പിന്നോക്ക പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവരുടെകൂടി  ജീവിത പുരോഗതിക്കായി കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം മണ്ണിൽ പണിയെടുക്കുന്നവന് ഭൂമി നൽകുക, അതിലൊരു കിടപ്പാടം, ഉയർന്ന ജീവിത സാഹചര്യം ഉറപ്പാക്കുക എന്നതായിരുന്നു. എന്നാൽ ഭൂപരിഷ്കരണം മൂലം ഭൂമി ലഭിച്ചത് ഇടനിലക്കാർക്കും, ട്രസ്റ്റുകളും, ആരാധനാലയങ്ങളും നടത്താനെന്ന പേരിൽ ഭൂമികൾ മൊത്തം കൈയ്യടക്കിയത് ക്രിസ്തീയ സഭകൾ ക്കുമായിരുന്നു.ക്രിസ്തീയ സഭകൾക്ക് ഇത്രയും ഭൂമി കയ്യടക്കാൻ സാധിച്ചെങ്കിലും പാവപ്പെട്ട ഒരു ക്രിസ്ത്യാനിക്കും ഇതിന്റെ ഗുണം കിട്ടിയില്ല എന്നത് മറ്റൊരു സത്യം. ഭൂപരിഷ്കരണ നിയമം നടപ്പാക്കാൻ ശ്രമിച്ചപ്പോൾ അധികമായി ഒന്നര ലക്ഷത്തോളം ഏക്കർ ഭൂമി കിടന്നിട്ടും അത് അർഹതപ്പെട്ടവർക്ക് പതിച്ചു കൊടുക്കാൻ മാറി മാറി  സർക്കാരുകൾക്ക് കഴിയാതിരുന്നത്. പ്ലാന്റെഷനുകൾ കയ്യടക്കി വച്ചിരുന്ന സഭകൾക്ക് നഷ്ടം സംഭവിക്കുമെന്നതുകൊണ്ടായിരുന്നു. ഒരേക്കർ കൃഷിഭൂമി പണിയെടുക്കുന്നവനു കൊടുക്കണമെന്ന് ആദ്യം ആദ്യം പറഞ്ഞെങ്കിലും  അത് 15 സെന്റ് ആയി. 10, 4,3 എന്നീ സെന്റുകളിലേക്ക് എത്തിനിന്നു. ഇപ്പോഴിതാ ഭൂമി എന്ന വാക്ക് ബോധപൂർവ്വം വിട്ടു കളയുകയും ബോധപ്പൂർവം  വീടില്ലാത്തവർക്ക് വീട് എന്നതായും കൊണ്ടുവന്നു അവരെ വീണ്ടും കബളിപ്പിക്കുന്നു.ശരാശരി ഒരു നാല് പേർക്ക് താമസിക്കാൻ മിനിമം 400 സ്ക്വയർ മീറ്റർ  വേണമെന്നിരിക്കെ വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ 300 സ്ക്വയർഫീറ്റോ,ഒരു ശൗചാലയം പോലുമില്ലാത്ത പട്ടി കൂടുകൾ ആണ് ലൈഫ് മിഷൻ പദ്ധതി എന്നപേരിൽ നൽകുന്നത്. ഇതിൽ രണ്ട് ലാഭമാണുള്ളത്, കൃഷിഭൂമി ചോദിച്ചവന് വീട് കൊടുക്കുന്നു, വീട് പണിയുന്നു എന്ന  പേരിൽ സംസ്ഥാനസർക്കാരിന് വേണ്ടപ്പെട്ടവർക്ക് കയ്യിട്ടുവാരാൻ അവസരം നൽകുന്നു. കയ്യിട്ടുവാരി കൊള്ളയടിക്കുന്നത് സംസ്ഥാന  സർക്കാർ നൽകുന്ന അമ്പതിനായിരം രൂപ, കേന്ദ്രം നൽകുന്ന ഒന്നര ലക്ഷം രൂപ പഞ്ചായത്തിലൂടെ കേന്ദ്ര പദ്ധതികളുടെ ഭാഗമായി നൽകുന്ന  ബാക്കി തുകയിൽ അങ്ങനെ 50,000 നൽകി അതിൽ ഇരട്ടി കൈയിട്ടു വാരുക എന്നത് മാത്രം. ഒരു കാര്യം പറയാം ഇതൊക്കെ ഇവർക്ക് കൊടുത്താലും കയ്യിട്ടുവാരി ബാക്കി ഉച്ചിഷ്ടം നൽകിയാലും ഞങ്ങൾ ഇടതിന്റെ കൂടെ നിൽക്കും എന്നൊരു വാശി അവർക്കുണ്ടുതാനും.  ഞങ്ങൾ അടിമകളായി കൊള്ളാം ഞങ്ങൾക്ക്   അതേ പറ്റൂ എന്ന് വാശി പിടിച്ചു വീണ്ടും വീണ്ടും വോട്ട് നൽകി വിജയിപ്പി ക്കുന്നു. ചൂഷണത്തിന് വിധേയരാകാൻ വേണ്ടിമാത്രം. കണക്കുകളും കാര്യങ്ങളും പറയുന്നവനെ മാവോയിസ്റ്റ് ആക്കി വെടിവെച്ച് കൊല്ലുന്നു. രണ്ടായിരത്തിന് ശേഷം ഭൂമിക്കായി നടന്ന ശ്രദ്ധേയമായ സമരങ്ങൾ അരിപ്പയിലും, ചെങ്ങറയിലും,ആറളത്തും, മുത്തങ്ങയിലുംനടന്നു.മുത്തങ്ങയില്‍ ജീവാഹുതി നടന്നു . 2022 ആയിട്ടും അവർ ആവശ്യപ്പെട്ട ഭൂമി നൽകാത്തതിനു കാരണം ഭൂമിയില്ല, അതിന് പകരം വീട് നൽകാമെന്ന് പറഞ്ഞ് പട്ടി കൂടുകൾ പണിത് വീണ്ടും അവരെ കോളനി സംസ്കാരത്തിലേക്ക് കൊണ്ടുപോകുന്നു. അതേസമയം വികസനം എന്ന പേരിൽ സഭകൾ കയ്യടക്കി വച്ചിരിക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ പ്ലാന്റെഷനുകൾ, വിമാനത്താവളങ്ങൾ ക്കായി സൗജന്യമായി നൽകുന്നു. അധിക ഭൂമികളെ കുറിച്ച് രാജമാണിക്യം നൽകിയ റിപ്പോർട്ട് പൂഴ്ത്തി വെച്ചിരിക്കുന്നു എന്നിട്ടും ഭൂമിയില്ലാന്നു പറഞ്ഞു ഈ വിഭാഗത്തിനെ പറ്റിക്കുന്നു. പറ്റിക്കപ്പെടാൻ അവർ ചിലരെ നേതാക്കന്മാരായി വാഴ്ത്തിക്കൊണ്ട് നടക്കുന്നു. അതിന്റെ ബാക്കിപത്രമാണ് വസന്ത എന്ന സ്ത്രീയാൽ ഭൂമി തർക്കത്തിൽ പെട്ട് രണ്ട് ജീവനുകൾ അഗ്നിക്കിരയായത്. സർക്കാരുകൾ ആദ്യം വാഗ്ദാനം നൽകിയ, അവർ ആവശ്യപ്പെട്ട ഭൂമി അവർക്ക് നൽകുക.മണ്ണില്‍ പണി എടുക്കുന്നവന്റെ അവകാശം ആണിത് .  അവർക്ക് പട്ടി കൂടുകൾ വേണ്ട അവർ മണ്ണിൽ പണിയെടുത്ത് അവർക്ക് ഇഷ്ടപ്പെട്ട വീട് പണിതു കൊള്ളും. അവരെ ജീവിക്കാൻ അനുവദിക്കുക. വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാരുകൾ ഇനിയും കേരളത്തിന്റെ മണ്ണിൽ ആത്മഹത്യകളും കൊലപാതകങ്ങളും നടത്താൻ ഇടവരുത്തരുത്.