കളക്ടർ തിരക്കിലാണ് ഫോൺ വിളിക്കരുത് കിട്ടില്ല- രവീന്ദ്രൻ കവർസ്റ്റോറി
എറണാകുളം ജില്ലാ കലക്ടർ അതീവ തിരക്കിലാണ്. ജനങ്ങളോ, പൊതുപ്രവർത്തകരോ, മാധ്യമപ്രവർത്തകരോ അതീവ ഗൗരവതരായ കാര്യങ്ങളിൽ കളക്ടറോട് സഹായത്തിനു വേണ്ടി വിളിച്ചാൽ കലക്ടറെ ഒരിക്കലും കിട്ടുകയില്ല. അബദ്ധവശാൽ ഫോൺ എടുത്താൽ അത് ഗൺമാൻമാര് ആയിരിക്കും. അവർ കളക്ടറുടെ ഗൗരവത്തോടെ കാര്യങ്ങൾ തിരക്കും സാധാരക്കാരനോ, ബഹുമാന്യനോ അല്ലാത്തവർ ആണെങ്കിൽ കലക്ടർ തിരക്കിലാണ് പിന്നെ വിളിക്കൂ എന്ന് പറയും. 24 മണിക്കൂർ കുത്തിയിരുന്നു വിളിച്ചാലും കളക്ടർ അപ്രാപ്യനാണ്. ഒരു ജില്ലയുടെ പരമാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായ ഈ ജില്ലാ കലക്ടർക്ക് മാത്രമാണ് സാധാരണ ജനങ്ങളുടെ ഫോൺ വിളികളോട് അലർജി. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയോട് പോലും ആർക്കും ഏത് സമയത്തും ആശയവിനിമയം നടത്താം. പരാതികൾക്ക് കൃത്യമായ മറുപടിയും, കത്തിടപാടുകളും , ഫോൺവിളിയും തികച്ചും സമയബന്ധിതമായി തന്നെ പ്രതിഫലനവും ഉണ്ടാകും. കേരളത്തിൽ എറണാകുളം ജില്ലയിലോഴിച്ചു ഏത് കലക്ടറും ഫോണിൽ ഏതു സമയത്തും ലഭ്യമാണ്.ജില്ലയിലെ കാര്യങ്ങൾ എന്തൊക്കെ നടത്തണം ഏത് ചോദ്യങ്ങൾക്കും ആരുടെ ആവശ്യങ്ങൾക്കും മറുപടി ലഭിക്കണമെന്ന് ഗൺമാൻമാരാണ് തീരുമാനിക്കുന്നത് ഇത് എറണാകുളം ജില്ലയിൽ മാത്രമാണ്. എറണാകുളം ജില്ലയിൽ കളക്ടറായി സേവനം ചെയ്തിരുന്ന ചില പുലികളായ കലക്ടർമാർ അഴിമതിയുടേയും, സ്വജനപക്ഷപാതത്തിന്റെയും പേരിൽ വിജിലൻസ് കേസുകളിൽ പെട്ട് കോടതികളുടെ തിണ്ണ നിരങ്ങുന്നത് കാണുന്ന പൊതുജനം പറയുന്നത്. ഇതൊക്കെ എത്ര നാൾ, 'ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നെ ചാടിയാൽ ചട്ടിയോളം എന്നാണ്' ഏതായാലും കലക്ടർ എടുക്കേണ്ട തീരുമാനം ഗൺമാൻമാർ എടുക്കേണ്ടി വരുന്നത് എറണാകുളം ജില്ലയിൽ മാത്രമാണുള്ളത് പരിഹാസ്യമാണ്.
Comments (0)