ബുധനാഴ്ച മുതല്‍ ആറ് രാജ്യങ്ങളിലേക്ക് ഇന്ത്യ കോവിഡ് വാക്‌സിന്‍ കയറ്റിയയ്ക്കാന്‍ തുടങ്ങും
ന്യൂഡൽഹി: ബുധനാഴ്ച മുതല്‍ ആറ് രാജ്യങ്ങളിലേക്ക് ഇന്ത്യ കോവിഡ് വാക്‌സിന്‍ കയറ്റിയയ്ക്കാന്‍ തുടങ്ങും. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ആഫ്രിക്കയിലെ ഷീസെല്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റിയയക്കുന്നത്.
ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് വാക്സിനുവേണ്ടിയുളള അഭ്യര്‍ഥനകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു.
ഘട്ടംഘട്ടമായിട്ടാണ് സൗഹൃദ രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നത്. കയറ്റുമതി ചെയ്യുമ്പോള്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പര്യാപത്മായ വാക്‌സിന്‍ സ്റ്റോക്ക് ഉറപ്പുവരുത്തുമെന്നും വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി



Author Coverstory


Comments (0)