നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനമായ ജനുവരി 23 ന് “പരാക്രം ദിവസ്’ ആയി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനമായ ജനുവരി 23 ന് “പരാക്രം ദിവസ്’ ആയി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. യുവാക്കളിൽ പോരാട്ടവീര്യവും ദേശസ്നേഹവും ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
1897 ജനുവരി 23നാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ഒഡീഷയിലെ കട്ടക്കിൽ ജനിച്ചത്. അദ്ദേഹത്തിന്‍റെ 125-ാം ജ·ദിനം വലിയ പരിപാടികളോടെ ആഘോഷിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം. അതിന്‍റെ ഭാഗമായി ഈ വർഷം മുതൽ ദേശീയ, അന്താരാഷ്ട്ര തലത്തിൽ വിവിധ പരിപാടികളോടെ ആഘോഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നു കേന്ദ്ര സാംസ്കാരിക മന്ത്രാലയം പറയുന്നു.



Author Coverstory


Comments (0)