പന്തീരങ്കാവ് യു.എ.പി.എ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി, ഉടന്‍ കീഴടങ്ങണമെന്ന് നിര്‍ദ്ദേശം
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹയോട് ഉടന്‍ കീഴടങ്ങണമെന്നും കോടതി അറിയിച്ചു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല. വിദ്യാര്‍ത്ഥിയെന്ന നിലയും പ്രായവും ആരോഗ്യവും കണക്കിലെടുത്താണിത്. കഴിഞ്ഞ സെപ്റ്റംബര്‍ 9ന് അലനും താഹയ്ക്കും കൊച്ചിയിലെ എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് എന്‍.ഐ.എ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
2019 നവംബര്‍ 1നാണ് അലനെയും താഹയെയും പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയ കേസില്‍ അന്വേഷണം പിന്നീട് എന്‍ഐഎ സംഘം ഏറ്റെടുക്കുകയായിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും കമ്യൂണിസ്റ്റ് ഭീകര ലഘുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തിരുന്നു.
Comments (0)