കോവിഡ് വാക്‌സിന്റെ പേരിലും തട്ടിപ്പിനു ശ്രമം; വാക്‌സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കോളുകളില്‍ ജാഗ്രത വേണമെന്ന് പൊലീസ്
കൊച്ചി: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള തട്ടിപ്പ് സംഘങ്ങളുടെ കോളുകള്‍ തലവേദനയാകുന്നു. ഫോണില്‍ വിളിച്ച് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കും. പിന്നീട് ഫോണിലേക്ക് വിളിയെത്തും. ഇതിനായി ആധാര്‍ നമ്ബര്‍, ഇമെയില്‍ വിലാസം അടക്കമുള്ള വിവരങ്ങളാണ് തട്ടിപ്പുസംഘങ്ങള്‍ തേടുന്നത്.ആധാര്‍ നമ്ബര്‍ നല്‍കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടിയുടെ ഭാഗമായി ഫോണിലേക്ക് ഒ.ടി.പി. അയക്കുകയും ഇവ ചോദിക്കുകയും ചെയ്യും. ഇതുവഴിയാണ് പണം തട്ടുന്നത്.ആധാര്‍ നമ്ബര്‍ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും.കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ഇമെയിലിലും മൊബൈലിലും എത്തുന്ന ലിങ്കുകള്‍ തുറക്കരുതെന്നു പൊലീസ് നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
Comments (0)