കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഒ.പി പ്രവര്‍ത്തനം പുനരാരംഭിച്ചു
കളമശ്ശേരി: കോവിഡ് ചികിത്സ കേന്ദ്രമായതിനെത്തുടര്‍ന്ന് കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജില്‍ നിര്‍ത്തിവെച്ച ഒ.പി പ്രവര്‍ത്തനം പുനരാരംഭിച്ചു. തുടക്കത്തില്‍ രാവിലെ ഒമ്ബതുമുതല്‍ 11 വരെയാണ് പ്രവര്‍ത്തനം. ഗൈനകോളജി വിഭാഗം ഒഴിച്ചുള്ളവയില്‍ പരിശോധന തുടങ്ങി. 42 പേര്‍ ആദ്യദിനത്തില്‍ ചികിത്സ തേടിയെത്തി. ആറുപേരെ കിടത്തിച്ചികിത്സക്ക് പ്രവേശിപ്പിച്ചു. മെഡിസിന്‍, ഓര്‍ത്തോ, സര്‍ജറി, നേത്ര, ഇ.എന്‍.ടി വിഭാഗങ്ങളിലാണ് ചികിത്സ തുടങ്ങിയത്. മാര്‍ച്ചിലാണ് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ സന്െററിന്െറയടക്കം പ്രവര്‍ത്തനം നിര്‍ത്തി കോവിഡ് ചികിത്സ കേന്ദ്രമാക്കിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പകരം ചികിത്സ സൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു.
മെഡിക്കല്‍ കോളജില്‍ മറ്റ് ചികിത്സകള്‍ പുനരാരംഭിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നു. ഹൗസ് സര്‍ജന്മാരും ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തി. ഇതോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ നൂറോളം കോവിഡ് രോഗികള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. പ്രേത്യകം സജ്ജീകരിച്ച രണ്ട് വാര്‍ഡുകളിലാണ് ചികിത്സ.
Comments (0)